Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസാഹിത്യ അക്കാദമിയിൽ...

സാഹിത്യ അക്കാദമിയിൽ വിജിലൻസ്​ പരിശോധന

text_fields
bookmark_border
തൃശൂർ: ഗ്രന്ഥസൂചി, കേരള സാഹിത്യ ചരിത്രം തുടങ്ങിയ പദ്ധതികളിലെ സാമ്പത്തിക വിനിയോഗം സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ്​ വിഭാഗം കേരള സാഹിത്യ അക്കാദമിയിൽ പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ മുതൽ ഉച്ചവരെ ആയിരുന്നു പരിശോധന. 2000-2005 കാലത്തെ ഗ്രന്ഥസൂചി അച്ചടിച്ചിട്ടും പുറത്തിറങ്ങാതെ മുടങ്ങിയതിലെ അഴിമതിയും മലയാള സാഹിത്യ ചരിത്ര ഗ്രന്ഥം പിഴവുകൾ കാരണം വിറ്റഴിക്കാനാകാതെ സൂക്ഷിച്ചതിനെപ്പറ്റിയുമാണ് പരിശോധിച്ചത്. അക്കാദമിയിലെ ഹാളുകൾ വാടകക്ക്​ നൽകുന്നതിൽ അഴിമതി നടന്നിരുന്നുമെന്നുമുള്ള പരാതിയിലും അന്വേഷണം നടത്തി. സാഹിത്യ അക്കാദമി സെക്രട്ടറി സ്ഥലത്തില്ലാത്തതിനാൽ പരിശോധന പൂർത്തിയാക്കാനായില്ലെന്നും അടുത്തദിവസം രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിജിലൻസ്​ ഡിവൈ.എസ്​.പി പി.എസ്​. സുരേഷ്​ അറിയിച്ചു. പരിശോധന പൂർത്തിയാക്കി എസ്​.പി മുഖാന്തരം വിജിലൻസ്​ ഡയറക്ടർക്ക്​ റിപ്പോർട്ട്​ കൈമാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story