Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനവജാത...

നവജാത ശിശുരോഗവിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം ഇന്നുമുതൽ തൃശൂരില്‍

text_fields
bookmark_border
തൃശൂര്‍: നവജാത ശിശുരോഗവിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ തൃശൂരില്‍ നടക്കും. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് തൃശൂര്‍ ശാഖ, നാഷനല്‍ നിയോനേറ്റോളജി ഫോറം കേരള ശാഖ, തൃശൂര്‍ നിയോനേറ്റോളജി ഫോറം എന്നിവര്‍ സംയുക്തമായി ആതിഥേയരാകുന്ന സമ്മേളനത്തില്‍ യുനിസെഫ് പ്രതിനിധികളും പങ്കെടുക്കും. ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നുമായി ആയിരത്തഞ്ഞൂറോളം വിദഗ്ധര്‍ പങ്കെടുക്കും. നൂറ്റമ്പതിലേറെ ഗവേഷണപ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഈ രംഗത്തെ അതികായരായ പ്രഫ. പീറ്റര്‍ ഡേവിസ് (ആസ്‌ട്രേലിയ), പ്രഫ. സീതാ ശങ്കരന്‍ (യു.എസ്) തുടങ്ങിയവര്‍ പങ്കെടുക്കും. പ്രമുഖ നവജാത ശിശുരോഗവിദഗ്ധന്‍ പ്രഫ. മെഹെര്‍ബാന്‍ സിങ്​ ഉദ്ഘാടനം ചെയ്യും. ഡോ. രമേഷ്‌കുമാര്‍, ഡോ. നവീന്‍ ബജാജ്, ഡോ. എം. വിജയകുമാര്‍, ഡോ. ടി.വി. രവി, ഡോ. കെ.ഇ. എലിസബത്ത്, ഡോ. സച്ചിദാനന്ദ കമ്മത്ത് എന്നിവർ സംസാരിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. വി.സി. മനോജ്, ഡോ. പി. രാകേഷ്, ഡോ. കെ. രാജഗോപാലന്‍, ഡോ. കെ.ആര്‍. മുകേഷ്, ഡോ. പവന്‍ മധുസൂദനന്‍ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story