Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 May 2022 5:45 AM IST Updated On
date_range 25 May 2022 5:45 AM ISTവ്യാജമദ്യ വിൽപനസംഘത്തിലെ കണ്ണി അറസ്റ്റിൽ
text_fieldsbookmark_border
കാഞ്ഞാണി: വ്യാജമദ്യ വിൽപനസംഘത്തിലെ കണ്ണിയായ യുവാവിനെ എക്സൈസ് പിടികൂടി. മണലൂർ വള്ളൂക്കാട്ടിൽ നവീനെയാണ് (31) അന്തിക്കാട് എക്സൈസ് ഇൻസ്പെക്ടർ പി.എം. പ്രവീണിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വ്യാജമദ്യവുമായി ബസുടമ മണലൂർ സ്വദേശി സായൂജിനെ (38) 10 കുപ്പി വ്യാജമദ്യം സഹിതം ഏപ്രിലിൽ അന്തിക്കാട് എക്സൈസ് സംഘം അറസ്റ്റുചെയ്തിരുന്നു. തൃശൂർ അസിസ്റ്റന്‍റ് എക്സൈസ് കമീഷണർ ഡി. ശ്രീകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കാഞ്ഞാണി റൂട്ടിൽ ബസ് സർവിസ് നടത്തിയിരുന്ന സായൂജ് കോവിഡ്കാലത്ത് ബസ് സർവിസ് നിർത്തിയതോടെയാണ് മദ്യവിൽപന തുടങ്ങിയത്. അന്തർ സംസ്ഥാനത്തുനിന്ന് എത്തുന്ന സ്പിരിറ്റിൽ കളറും ഫ്ലേവറും ചേർത്ത് വ്യാജസ്റ്റിക്കറും പതിച്ചാണ് ജില്ല കേന്ദ്രീകരിച്ച് മദ്യവിൽപന നടത്തുന്ന അന്തർ സംസ്ഥാനസംഘം സായൂജിന് എത്തിച്ച് നൽകിയിരുന്നത്. മദ്യം എത്തിച്ചുകൊടുക്കുന്നവരെക്കുറിച്ച സൂചന അന്ന് എക്സൈസിന് ലഭിച്ചിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം നവീനെ എക്സൈസ് പിടികൂടിയത്. നവീൻ കുറ്റം സമ്മതിച്ചതോടെ ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story