Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഗാർഹിക പീഡനത്തിന്...

ഗാർഹിക പീഡനത്തിന് ഇരകളായ വനിതകൾക്ക് ആശ്വാസ നിധി

text_fields
bookmark_border
കൊടുങ്ങല്ലൂർ: കഴിഞ്ഞ വർഷം കൊടുങ്ങല്ലൂർ താലൂക്കിലെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പത്തോളം ഗാർഹിക പീഡനക്കേസുകളിലെ പരാതിക്കാരായ വനിതകൾക്ക് 3,46,000 രൂപ സംസ്ഥാന സർക്കാറിന്റെ ആശ്വാസ നിധിയിൽനിന്ന് ലഭ്യമാക്കാൻ സാധിച്ചെന്ന് കൊടുങ്ങല്ലൂരിലെ കെ.വി.ടി.സി ഫാമിലി കൗൺസലിങ് സെന്‍റർ എസ്.പി.സി ലീഗൽ കൗൺസലർ അഡ്വ. കെ.ആർ. ഷീജ അറിയിച്ചു. സെന്‍ററിൽ ഇതുവരെ വന്ന അർഹതപ്പെട്ട കേസുകളിൽ കോടതി ഉത്തരവുകളിലൂടെ സൗജന്യമായി ഗാർഹിക പരിരക്ഷയും ലഭ്യമാക്കാൻ സാധിച്ചതായി സെന്‍ററിന്‍റെ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന സർക്കാർ വനിത ശിശു വികസന വകുപ്പിന്​ കീഴിലാണ് കെ.വി.ടി.സി ഫാമിലി കൗൺസലിങ് സെന്‍ററും സർവിസ് പ്രൊവൈഡിങ് സെന്‍ററും പ്രവർത്തിക്കുന്നത്. ചെയർമാൻ ബേബി റാമിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ഡോ. എൻ.വി. സജിത്ത് ഉദ്ഘാടനം ചെയ്തു. നഗരസഭ മുൻ ചെയർമാൻ അഡ്വ. പി.ഡി. വിശ്വംഭരൻ, ആൽഫ പാലിയേറ്റിവ് സെന്‍റർ കോഓഡിനേറ്റർ കെ.എ. ഖദീജാബി, അഡ്വ. ടി.ഡി. വെങ്കിടേശ്വരൻ, സി.എസ്. തിലകൻ, കെ.ജി. ശശിധരൻ, അഡ്വ. പി. രമ്യ എന്നിവർ സംസാരിച്ചു. എഫ്.സി.സി കൗൺസലർമാരായ അമൃത അശോകൻ സ്വാഗതവും സി.ആർ. ഭാനുമതി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story