Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമേത്തല സർവിസ് സഹകരണ...

മേത്തല സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് മിന്നുംജയം

text_fields
bookmark_border
മേത്തല: മേത്തല സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വം നൽകിയ സഹകരണ മുന്നണി മുഴുവൻ സ്ഥാനങ്ങളിലും വിജയിച്ചു. ഇ.എം. ജലീൽ, പി.എ. ജോൺസൺ, അഡ്വ. എം. ബിജുകുമാർ, അഡ്വ. മൻസൂർ അലി, രഘു പരാരത്ത്, അഡ്വ. സി.പി. രമേശൻ, രാജേഷ് വളർകോടി, കെ.എം. സലിം, ബേബി വിത്തു, കെ.ബി. മഹേശ്വരി, ലത ഉണ്ണികൃഷ്ണൻ, പി.എൻ. രാജീവൻ, എം.എസ്. വിനയകുമാർ (വിനു) എന്നിവരാണ് എൽ.ഡി.എഫ് പാനലിൽ മത്സരിച്ച് ജയിച്ചത്. യു.ഡി.എഫ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യ മുന്നണി, ബി.ജെ.പിയുടെ ഭാരതീയ ജനത സഹകരണ മുന്നണി എന്നിവയും മത്സര രംഗത്തുണ്ടായിരുന്നു. ദീർഘകാലം കോൺഗ്രസ് ഭരിച്ചിരുന്ന മേത്തല സർവിസ് സഹകരണ ബാങ്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അട്ടിമറി വിജയത്തിലൂടെയാണ്​ എൽ.ഡി.എഫ് പിടിച്ചെടുത്തത്. അന്ന് 13 അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ത്രികോണ മത്സരത്തിൽ എൽ.ഡി.എഫിന് ഒമ്പതുപേരെയും കോൺഗ്രസിന് നാല് അംഗങ്ങളെയും വിജയിപ്പിക്കാനായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story