Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2022 5:42 AM IST Updated On
date_range 23 May 2022 5:42 AM ISTസിറ്റി ഗ്യാസ് പൈപ്പിന്‍റെ കുഴിയിൽ വീണ് യുവാവിന് പരിക്ക്
text_fieldsbookmark_border
കുന്നംകുളം: കുന്നംകുളം ജങ്ഷനില്‍ സിറ്റി ഗ്യാസ് പദ്ധതിക്ക് കുഴിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്കേറ്റു. സ്വകാര്യബാങ്ക് ജീവനക്കാരൻ പുതുശ്ശേരി അയിപ്പാറ വീട്ടില്‍ നിഖിലിനാണ് (24) പരിക്കേറ്റത്. ഇയാളെ കുന്നംകുളം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗുരുവായൂര്‍ റോഡില്‍നിന്ന് ജങ്ഷനിലെത്തി തൃശൂര്‍ ഭാഗത്തേക്ക് തിരിയുന്നതിനിടെയായിരുന്നു സംഭവം. ജങ്ഷനിലെ എം.ജി ഷോപ്പിങ് കോംപ്ലക്‌സിന് സമീപത്താണ് മാസങ്ങളായി കുഴിച്ച കുഴിമൂടാതെ കിടക്കുന്നത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന റോഡരികിലെ ഈ കുഴിയില്‍ ഇതിനുമുമ്പും യാത്രക്കാര്‍ വീണിരുന്നു. നഗരഹൃദയ ഭാഗത്തെ കുഴി മൂടണമെന്ന് നിരവധി തവണ നഗരസഭ അധികൃതരും കച്ചവടക്കാരും ആവശ്യപ്പെട്ടിരുന്നെങ്കിലും ഗ്യാസ് പദ്ധതി അധികൃതര്‍ തയാറായില്ല. മഴ ശക്തമായതോടെ രാത്രിയില്‍ ഗുരുവായൂര്‍-പട്ടാമ്പി റോഡിലെ ജങ്ഷനിലൂടെ വരുന്ന വാഹനങ്ങളടക്കമുള്ള യാത്രക്കാർക്ക് അപകടക്കെണിയായി ഈ കുഴി മാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story