Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:38 AM IST Updated On
date_range 19 May 2022 5:38 AM ISTമംഗള എക്സ്പ്രസിന്റെ എൻജിനും ബോഗിയും വേർപ്പെട്ടു
text_fieldsbookmark_border
തൃശൂർ: ഓടിക്കൊണ്ടിരിക്കെ മംഗള-നിസാമുദ്ദീൻ എക്സ്പ്രസിന്റെ എൻജിനും ബോഗിയും വേർപ്പെട്ടു. എറണാകുളത്തുനിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന 12617 നമ്പർ ട്രെയിൻ ബുധനാഴ്ച വൈകീട്ട് 3.47ന് തൃശൂർ റെയിൽവേ സ്റ്റേഷൻ വിട്ടതിന് പിന്നാലെ പൂങ്കുന്നം സ്റ്റേഷനടുത്താണ് മുൻഭാഗത്തെ എൻജിനും ബോഗിയും ബന്ധിപ്പിക്കുന്ന കപ്ലിങ് വേർപ്പെട്ടത്. പൂങ്കുന്നം സ്റ്റേഷന് സമീപം നിർത്തിയിട്ട ട്രെയിൻ അറ്റകുറ്റപ്പണി നടത്തി 15 മിനിറ്റിനുശേഷം യാത്ര പുനരാരംഭിച്ചു. തൃശൂർ സ്റ്റേഷൻ ഇൻചാർജ് ശശീന്ദ്രനും സംഘവും എത്തിയാണ് പ്രശ്നം താൽക്കാലികമായി പരിഹരിച്ചത്. ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽ എത്തി കൂടുതൽ അറ്റകുറ്റപ്പണി നടത്തി. jn wed 03 എൻജിൻ വേർപെട്ട മംഗള എക്സ്പ്രസ് തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം നിർത്തിയിട്ടിരിക്കുന്നു (വാർത്ത tcg_pam3 ഫയലിൽ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story