Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:42 AM IST Updated On
date_range 16 May 2022 5:42 AM ISTശമ്പളപരിഷ്കരണ അപാകതകൾ പരിഹരിക്കണം -കെ.യു.ബി.എസ്.ഒ
text_fieldsbookmark_border
തൃശൂർ: കേരളത്തിലെ അർബൻ ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (കെ.യു.ബി.എസ്.ഒ) സംസ്ഥാന കൗൺസിൽ തൃശൂരിൽ ചേർന്ന യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. 14 മാസമായി ഉത്തരവായ ശമ്പള പരിഷ്‌കരണ റിപ്പോർട്ടിന്‍റെ അപാകതകൾ ഇതുവരെ പലതവണ നിവേദനങ്ങൾ നൽകിയിട്ടും പരിഹരിക്കാത്തതിൽ പ്രതിഷേധിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് വല്ലാഞ്ചിറ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. ശബരീഷ് കുമാർ അധ‍്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ രാജൻ ജോസ് മണ്ണുത്തി, വൈസ് പ്രസിഡന്‍റ് സി.എ. ജോസ്, എസ്. സുധീർ, പി. മുരളീധരൻ, പി.എഫ്. വിൽസൺ, സജീഷ് ശങ്കുണ്ണി, വി.ആർ. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story