Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഇല്ലിക്കൽ ഷട്ടർ...

ഇല്ലിക്കൽ ഷട്ടർ തുറന്നു; വെള്ളപ്പാച്ചിലിൽ മുനയം ബണ്ട് തകർന്നു

text_fields
bookmark_border
ഇല്ലിക്കൽ ഷട്ടർ തുറന്നു; വെള്ളപ്പാച്ചിലിൽ മുനയം ബണ്ട് തകർന്നു
cancel
അന്തിക്കാട്: കനത്ത മഴയിൽ വെള്ളം നിറഞ്ഞപ്പോൾ ഇല്ലിക്കൽ റെഗുലേറ്ററിന്‍റെ ഷട്ടർ തുറന്നു. ഇതോടെ വെള്ളപ്പാച്ചിലിൽ കിഴുപ്പിള്ളിക്കര മുനയം ബണ്ട് പൊട്ടി. വെള്ളം കുത്തിയൊലിച്ച്​ കൃഷി നശിക്കുന്ന അവസ്ഥയാണ്. ഏതാനും വർഷം മുമ്പും കനത്തമഴയിൽ ബണ്ട് തകർന്ന് ഇടിഞ്ഞിരുന്നു. സ്ഥിരം ബണ്ട് നിർമിക്കാൻ ഏതാനും വർഷം മുമ്പ് ഫണ്ട് നീക്കിവെച്ചെങ്കിലും ഒരു നടപടിയുമില്ല. ഇതോടെ ലക്ഷങ്ങൾ ചെലവാക്കി ഓരോ വർഷവും താൽക്കാലിക ബണ്ട് നിർമിക്കുകയാണ്. എം.എൽ.എ ആയിരുന്നപ്പോൾ ഗീത ഗോപിയും മറ്റു ജനപ്രതിനിധികളും സ്ഥിരം ബണ്ട് നിർമിക്കാൻ നിരാഹാര സമരം നടത്തിയിരുന്നതാണ്. അതേസമയം, ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ്​ ബണ്ട് പൊട്ടാൻ കാരണമെന്ന് താന്ന്യം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും എൻ.സി.പി ജില്ല വൈസ് പ്രസിഡന്‍റുമായ സി.എൽ. ജോയ് കുറ്റപ്പെടുത്തി. ബണ്ടിനു നടുവിൽ ചാക്കുവെച്ച് മണ്ണിടുകയാണ്​ പതിവ്. വെള്ളം നിറഞ്ഞാൽ ചാക്ക് മാറ്റി വെള്ളം തുറക്കും. എന്നാൽ, ഇല്ലിക്കൽ ഷട്ടർ തുറക്കുംമുമ്പ് നടുഭാഗത്തെ ചാക്ക് മാറ്റാതിരുന്നതാണ് ബണ്ട് പൊട്ടാൻ കാരണമെന്ന്​ ജോയ് കുറ്റപ്പെടുത്തി. ----- പടം TCK VTPLY 1 ഇല്ലിക്കൽ ഷട്ടർ തുറന്നതോടെ വെള്ളത്തിന്റെ പാച്ചിലിൽ കിഴുപ്പിള്ളിക്കര മുനയം ബണ്ട് പൊട്ടിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story