Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകോട്ടപ്പുറം ചന്തയിലെ...

കോട്ടപ്പുറം ചന്തയിലെ കയറ്റിറക്ക്​ കൂലി തർക്കത്തിന്​ പരിഹാരമായില്ല

text_fields
bookmark_border
കോട്ടപ്പുറം ചന്തയിലെ കയറ്റിറക്കു​ കൂലി തർക്കത്തിന്​ പരിഹാരമായില്ല തൃശൂര്‍: കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം ചന്തയിൽ കയറ്റിറക്കു കൂലി സംബന്ധിച്ച്​ വ്യാപാരികളും തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരമായില്ലെന്ന്​ വ്യാപാരി സംഘടന പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂലി സംബന്ധിച്ച കരാർ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 30ന് അവസാനിച്ചു. എന്നാല്‍, കുടിശ്ശിക കിട്ടാനുണ്ടെന്നും വ്യാപാരികൾ നൽകുന്നില്ലെന്നും പറഞ്ഞാണ്​​ തര്‍ക്കം ആരംഭിച്ചത്. തൊഴിലാളികള്‍ ഇരട്ടി കൂലിയാണ് ആവശ്യപ്പെടുന്നതെന്ന് വ്യാപാരികള്‍ ആരോപിച്ചു. ജില്ല ലേബര്‍ ഓഫിസര്‍ ഇടപെട്ടെങ്കിലും തര്‍ക്കം പരിഹരിക്കാനായില്ല. ഡി.എല്‍.ഒയുടെ സാന്നിധ്യത്തിൽ വ്യാപാരി നേതാക്കളും തൊഴിലാളി പ്രതിനിധികളും പലവട്ടം ചർച്ച നടത്തിയെന്ന്​ വ്യാപാരികള്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി സെബാസ്റ്റ്യന്‍ മഞ്ഞളി, സി.സി. ജോര്‍ജ്, ജോഷി തേറാട്ടില്‍, ഇ.എ. ബഷീര്‍, കെ.എം. ടോമി എന്നിവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story