Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണലൂർ ഐ.ടി.ഐ...

മണലൂർ ഐ.ടി.ഐ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐക്ക് വിജയം

text_fields
bookmark_border
കാഞ്ഞാണി: മണലൂർ ഐ.ടി.ഐ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ്.എഫ്.ഐക്ക് ജയം. തെരഞ്ഞെടുപ്പ് നടന്ന മൂന്നു​ സീറ്റിലും വൻ ഭൂരിപക്ഷത്തോടെയാണ് എസ്.എഫ്.ഐ സ്ഥാനാർഥികൾ വിജയിച്ചത്. ചെയർമാനായി വി.എൻ. നവീൻ, ജനറൽ സെക്രട്ടറിയായി ഫ്രെഷിൻ കെ. ഫ്രാൻസിസ്, കൗൺസിലറായി കെ.ആർ. അഞ്ജന എന്നിവരാണ് വിജയിച്ചത്. ജനറൽ ക്യാപ്റ്റനായി ശ്രേയസ് കെ. മുരളി, മാഗസിൻ എഡിറ്ററായി അശ്വിൻ ഷാജ്, കൾചറൽ സെക്രട്ടറിയായി അഭയ്ഘോഷ് എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർഥികൾ ആഹ്ലാദപ്രകടനം നടത്തി. പ്രകടനത്തിന്​ എസ്.എഫ്.ഐ ജില്ല സെക്രട്ടേറിയറ്റ് അംഗം കെ.ബി. അമൽ, ജില്ല ജോ. സെക്രട്ടറി സരിത, ഏരിയ സെക്രട്ടറി ശ്രീലാൽ, ഏരിയ പ്രസിഡന്റ് ശ്രേയസ്, സി.പി.എം കാരമുക്ക് ലോക്കൽ സെക്രട്ടറി വി.വി. പ്രഭാത്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.വി. ഷാജി, സി.എ. മുരളി, ഡി.വൈ.എഫ്.ഐ കാരമുക്ക് മേഖല പ്രസിഡന്റ് എ.ജെ. സിനോയ് എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story