Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:38 AM IST Updated On
date_range 14 May 2022 5:38 AM ISTന്യുമോണിയ വാക്സിൻ സൗജന്യമായി നൽകും
text_fieldsbookmark_border
കൊടുങ്ങല്ലൂർ: മതിലകം സി.കെ വളവിൽ പ്രവർത്തിക്കുന്ന നമ്മുടെ ആരോഗ്യം കമ്യൂണിറ്റി ഹോസ്പിറ്റൽ ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന ക്യാമ്പിൽ പകർച്ചപ്പനിയെ തുടർന്നുള്ള ന്യുമോണിയ പ്രതിരോധിക്കാനുള്ള സൗജന്യ ഇൻഫ്ളുവൻസ വാക്സിൻ നൽകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 'നമ്മുടെ ആരോഗ്യം' ചാരിറ്റബ്ൾ ട്രസ്റ്റ് ചെയർമാൻ കെ.എം. നൂറുദ്ദീന്‍റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിക്കും. വാക്സിൻ എടുക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് 'നമ്മുടെ ആരോഗ്യം' കമ്യൂണിറ്റി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. നീതു വസന്ത് സംസാരിക്കും. പരമാവധി 60 പേർക്ക് വാക്സിൻ നൽകും. വാർത്തസമ്മേളനത്തിൽ ആൽഫ ഗവേണിങ് കൗൺസിൽ അംഗം കെ.എ. കദീജാബി, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ സന്ധ്യ സുജിത്ത്, പി.ആർ.ഒ വിജിൽ വിത്സൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story