Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമക്കളുടെ എണ്ണം: കുടുംബ...

മക്കളുടെ എണ്ണം: കുടുംബ സംഗമങ്ങളുമായി കത്തോലിക്ക സഭ

text_fields
bookmark_border
തൃശൂർ: ക്രൈസ്തവ വിവാഹങ്ങൾ തകർക്കാനുള്ള നീക്കത്തിനെതിരെയും മക്കളുടെ എണ്ണം തീരുമാനിക്കാനുള്ള മാതാപിതാക്കളുടെ അവകാശം ഹനിക്കപ്പെടുന്നതിനുമെതിരെയും കത്തോലിക്ക സഭ കുടുംബ സംഗമങ്ങൾ സംഘടിപ്പിക്കുന്നു. 'കുടുംബോത്സവം 2022' എന്ന പേരിൽ അതിരൂപത തലത്തിലാണ്​ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നത്​. സമൂഹത്തിന്‍റെയും സഭയുടെയും അടിസ്ഥാന ഘടകങ്ങളായ വിവാഹം, കുടുംബം എന്നീ പ്രസ്ഥാനങ്ങളെ തകർക്കാൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന്​ തൃശൂർ അതിരൂപത ലീജിയൻ ഓഫ്​ അ​പ്പസ്തോലിക്​ ഫാമിലീസ്​ ഡയറക്ടർ ഫാ. ഫ്രാൻസീസ്​ ആളൂർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിവാഹ മോചനങ്ങൾ സാർവത്രികമാക്കാൻ ശ്രമം നടക്കുകയാണ്​. വിവാഹമില്ലാതെ കൂടിച്ചേരലുകൾ നിയമവിധേയമാകുന്നു. മാതാപിതാക്കൾക്ക്​ മക്കളുടെ രുപവത്​കരണത്തിലുള്ള പങ്ക്​ സർക്കാർ വിവിധ നിയമ നിർമാണങ്ങളിലൂടെ ഇല്ലാതാക്കുന്നു. എല്ലാ അതിരൂപതകളിലും ഇത്തരം കുടുംബസംഗമങ്ങൾ സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 15ന്​ രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ച്​ വരെയാണ്​ തൃശൂർ അതിരൂപതയിൽ കുടുംബസംഗമം നടക്കുക. തൃശൂർ ഡി.ബി.സി.എൽ.സിയിൽ നടക്കുന്ന കുടുംബസംഗമത്തിന്​ മുന്നോടിയായി 13, 14 തീയതികളിൽ 'ലൈറ്റ്​ ഹൗസ്​ 2022' എന്ന വിഷയത്തിൽ ശിൽപശാല നടക്കും. വാർത്തസമ്മേളനത്തിൽ ഓർഗനൈസിങ്​ സെക്രട്ടറി ഡോ. ജോർജ്​ ലിയോൺസ്​, ഡോ. ടോണി, ടി.ജെ. ബ്രിസ്​റ്റോ, റീന ബ്രിസ്​റ്റോ, പി.ബി. സിത്താർ തുടങ്ങിയവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story