Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2022 5:46 AM IST Updated On
date_range 13 May 2022 5:46 AM ISTചൂണ്ടാണിക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധം
text_fieldsbookmark_border
നിലവാരം കുറഞ്ഞ ജി.ഐ പൈപ്പ്, പി.വി.സി പൈപ്പ് എന്നിവ ഉപയോഗിച്ചെന്നാണ് പരാതി ചാലക്കുടി: കടുത്ത ജലക്ഷാമമുള്ള മേലൂർ പഞ്ചായത്ത് ഒന്നാം വാർഡിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച് പാഴായിക്കിടക്കുന്ന . ചാലക്കുടി ബ്ലോക്ക് പഞ്ചായത്തും മേലൂർ പഞ്ചായത്തും തുക ചെലവഴിച്ച് സ്ഥാപിച്ച ലിഫ്റ്റ് ഇറിഗേഷനാണ് പ്രവർത്തനരഹിതമായി കിടക്കുന്നത്. എൽ.ഡി.എഫ് ഭരിക്കുന്ന മേലൂർ പഞ്ചായത്താണ് ഈ അവസ്ഥക്ക് കാരണമെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം യു.ഡി.എഫ് സമരം ചെയ്തിരുന്നു. എന്നാൽ, ബ്ലോക്ക് പഞ്ചായത്തിലെ മുൻ യു.ഡി.എഫ് അംഗമാണ് പദ്ധതി കൊണ്ടുവന്നതെന്നും ഈ ദുഃസ്ഥിതിക്ക് കാരണം അവരാണെന്നും എൽ.ഡി.എഫ് ആരോപിക്കുന്നു. പദ്ധതി 150 കർഷക കുടുംബങ്ങൾക്ക് ആശ്രയമാകുമായിരുന്നു. ഇതിന്‍റെ നടത്തിപ്പിന് കർഷകസമിതിപോലും രൂപവത്കരിച്ചിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. പ്രദേശത്തെ കർഷകരുടെ കൃഷിഭൂമി പദ്ധതി പ്രകാരം ജലസേചനയോഗ്യമായിരുന്നെങ്കിൽ കിണറുകളിലും ആവശ്യത്തിന് വെള്ളം ഉണ്ടാകുമായിരുന്നു. നിലവാരം കുറഞ്ഞ ജി.ഐ പൈപ്പ്, പി.വി.സി പൈപ്പ് എന്നിവയാണ് ഉപയോഗിച്ചതെന്നാണ് പരാതി. ട്രയൽ റൺ നടത്തിയപ്പോൾതന്നെ മോട്ടോറുമായി ബന്ധിപ്പിച്ചിടത്ത് ജി.ഐ പൈപ്പ് വേർപെട്ടെന്ന് ഒരുകൂട്ടർ ആരോപിക്കുമ്പോൾ പ്രളയകാലത്ത് മരം വന്നിടിച്ച് തകർന്നെന്ന് എതിർപക്ഷം പറയുന്നു. ഷെഡ് നിർമാണത്തിലും പമ്പിങ് കിണർ നിർമിച്ചതിലും ഗുണമേന്മയില്ലാത്ത പി.വി.സി പൈപ്പ് സ്ഥാപിച്ചതിലും അപാകതയുണ്ടെന്നാണ് പരാതി. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് 126ാം ബൂത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. നിർമാണസമയത്തെ അഴിമതിയും കെടുകാര്യസ്ഥതയും വിജിലൻസ് അന്വേഷിച്ച് കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരം മണ്ഡലം പ്രസിഡന്റ് എൻ.സി. തോമസ് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്‍റ് പോൾ ഡി. നെറ്റിക്കാടൻ അധ്യക്ഷത വഹിച്ചു. എം.ടി. ഡേവിസ്, കെ.എസ്. വർഗീസ്, ടി.ആർ. രാധാകൃഷ്ണൻ, വി.പി. ആന്റു, തോമസ് കണ്ണമ്പള്ളി, ജയ വിൽസൺ പാലാട്ടി, നിതിൻ ജോസ് എന്നിവർ സംസാരിച്ചു. ------------------ TCMChdy - 1 പ്രവർത്തിക്കാതെ കിടക്കുന്ന ചൂണ്ടാണിക്കടവ് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കിണറും പമ്പ് ഹൗസും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story