Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2022 5:39 AM IST Updated On
date_range 12 May 2022 5:39 AM ISTദേശീയപാതയിൽ കൂട്ട വാഹന അപകടം; ഏഴുപേർക്ക് പരിക്ക്
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ദേശീയപാതയിൽ കോതപറമ്പിന് സമീപം ആലയിൽ കൂട്ട വാഹനാപകടത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. നാലുപേർക്ക് സാരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെനേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. ആല വാസുദേവ വിലാസം വളവിന് സമീപം ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. മീൻ കയറ്റിവന്ന പിക്അപ് വാൻ, കാർ, മോട്ടോർ ബൈക്ക് എന്നിവയാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ കാർ യാത്രക്കാരായ വലപ്പാട് ഓസരി വീട്ടിൽ ആഷിക്കിന്‍റെ മകൾ അസ്ന (17), വലപ്പാട് മണ്ടായിപ്പുറത്ത് മുഹമ്മദ് അഫ്സലിന്‍റെ ഭാര്യ ഷാഹിത (24), മകൾ മറിയം ഇസ (ഒന്ന്), മുരിയാന്തോട് സ്വദേശി തെക്കുംപറമ്പിൽ വീട്ടിൽ അബ്ദുൽ കരീം (71), ബൈക്ക് യാത്രികനായ മുള്ളൻബസാർ കൊട്ടേക്കാട്ട് അരവിന്ദ് ബാബു (23) എന്നിവരെ ആംബുലൻസ് സർവിസുകാർ കൊടുങ്ങല്ലൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. TCK.KDR.ACCIDENT അപകടത്തിൽപ്പെട്ട വാഹനങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
