ബുള്ളറ്റിൽ കടത്തുകയായിരുന്ന ഒമ്പത് കിലോ കഞ്ചാവുമായി മൂന്നുപേർ പിടിയിൽ
text_fieldsചിങ്ങപുരത്ത് കഞ്ചാവുമായി പിടിയിലായവർ
പേരാമ്പ്ര: ചിങ്ങപുരം -തിക്കോടി റോഡിൽ ബുള്ളറ്റിൽ കടത്തുകയായിരുന്ന ഒൻപത് കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ ചിങ്ങപുരത്തെ ഉണ്ണിയത്ത് കണ്ടി ഷാമിൽ മുഹമ്മദ് (28), ചെറുവാട്ട് മുജീബ് (41), ആമ്പിച്ചിക്കാട്ടിൽ ഷബീർ (24) എന്നിവരെ പേരാമ്പ്ര എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
കെ.എൽ. 56 ക്യു 9263 നമ്പർ എൻഫീൽഡ് ബൈക്കും കസ്റ്റഡിയിലെടുത്തു. പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ ശരത് ബാബു, പ്രിവൻറീവ് ഓഫിസർ ബാബുരാജ്, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീജിത്ത്, അജയകുമാർ എക്സൈസ് കമ്മിഷണർ സ്ക്വാഡ് അംഗങ്ങളായ പ്രിവൻറീവ് ഓഫിസർ ഷിജുമോൻ, സിവിൽ എക്സൈസ് ഓഫിസർ രാമകൃഷ്ണൻ, എക്സൈസ് ഇൻസ്പെക്ടർ പ്രജിത്തിെൻറ നേതൃത്വത്തിലുള്ള കോഴിക്കോട് ഇ.ഐ ആൻറ് ഐ.ബി ടീമാണ് റെയ്ഡിൽ പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.