Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightസ്വകാര്യ കൃഷിയിടത്തിൽ...

സ്വകാര്യ കൃഷിയിടത്തിൽ കാട്ടാനയുടെ അസ്ഥികൂടം

text_fields
bookmark_border
സ്വകാര്യ കൃഷിയിടത്തിൽ കാട്ടാനയുടെ അസ്ഥികൂടം
cancel
Listen to this Article

അഗളി: അട്ടപ്പാടി പുതൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടാനയുടെ അസ്ഥികൂടം കണ്ടെത്തി. പുതൂർ നട്ടകൽ ചുണ്ടപ്പട്ടിയിലെ കൃഷിയിടത്തിലാണ് പിടിയാനയുടെ അസ്ഥികൂടം കണ്ടെത്തിയത്. ഒരുവർഷം പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം.

കാടുവെട്ടാനെത്തിയ തൊഴിലാളികളാണ് കണ്ടെത്തിയത്. തമിഴ്നാട് വനമേഖലയോട് ചേർന്ന പ്രദേശമാണ് നട്ടകൽ ചുണ്ടപ്പട്ടി. വനംവകുപ്പ് ഫോറൻസിക് സർജൻ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി. തലയോട്ടി കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. പരിശോധനഫലം വന്നശേഷമാണ് മരണകാരണം വ്യക്തമാകുക.

Show Full Article
News Summary - skeleton of elephant in farm land
Next Story