പബ്ലിക്കേഷന്‍ ഡയറക്ടര്‍ നിയമനം; കാലിക്കറ്റ് വി.സിക്കെതിരെ ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക്കേഷന്‍ ഡയറക്ടര്‍ നിയമന വിഷയത്തില്‍ വൈസ് ചാൻസലർക്കെതിരെ ഇടത് സിന്‍ഡിക്കേറ്റംഗങ്ങള്‍. 75,000 രൂപ പ്രതിമാസ ഓണറേറിയവുമായി ഡയറക്ടര്‍ നിയമനം കരാറടിസ്ഥാനത്തില്‍ നടത്താന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടില്ലെന്ന് അവർ പ്രസ്താവനയില്‍ പറഞ്ഞു.
ഇത് സംബന്ധിച്ച അജണ്ടയോ കുറിപ്പോ വിശദീകരണ രേഖയോ ആ വ്യക്തിയുടെ ബയോഡാറ്റയോ അംഗങ്ങള്‍ക്ക് മുന്‍കൂട്ടി വിതരണം ചെയ്തിട്ടില്ല. ജൂലൈ 9 ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ പ്രസാധന, അച്ചടി പ്രവര്‍ത്തനങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് പൊതുവായ ചര്‍ച്ച മാത്രമാണ് നടന്നത്.
തുറന്ന വിജ്ഞാപനം, സുതാര്യമായ തെരഞ്ഞെടുപ്പ് നടപടിക്രമം, നിയമാനുസൃതമായ സെലക്ഷന്‍ കമ്മിറ്റിയുടെ ശിപാര്‍ശ എന്നിവ കൂടാതെയാണ് നിയമനമെങ്കില്‍ അത് സര്‍വകലാശാല ഭരണത്തില്‍ അപകടകരമായ മാതൃക സൃഷ്ടിക്കും.
പരമോന്നത നിര്‍വാഹക സമിതിയായ സിന്‍ഡിക്കേറ്റിന്റെ അറിവോ അംഗീകാരമോ ഇല്ലാതെ പൊതുചര്‍ച്ചയെ ഔദ്യോഗിക തീരുമാനമായി മിനുട്ട്‌സില്‍ രേഖപ്പെടുത്തുന്നത് ഭരണതത്വങ്ങള്‍ക്കും സര്‍വകലാശാല നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും സി.പി.എം അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലയുടെ നിയമപരവും ഭരണപരവുമായ നടപടിക്രമങ്ങള്‍ പാലിച്ച് മാത്രമേ നിയമന നടപടികള്‍ സ്വീകരിക്കാന്‍ പാടുള്ളൂവെന്ന് സിന്‍ഡിക്കേറ്റ് അംഗം പ്രഫ. കെ. മുഹമ്മദ് ഹനീഫ പ്രസ്താവനയില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

