ആലപ്പുഴ കുടിവെള്ള പദ്ധതി, നിർത്തിവെച്ച പ്രവൃത്തികള്‍ തുടരും
text_fieldsഅമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായി തകഴിയിൽ സ്ഥാപിച്ച പൈപ്പ് പൊട്ടലുമായി ബന്ധപ്പെട്ട് മന്ത്രി യോഗം വിളിച്ചു. എച്ച്. സലാം എം.എൽ.എ കത്ത് നൽകിയതിനെ തുടർന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനാണ് യോഗം വിളിച്ചത്.
69 തവണയോളം തകഴിയിൽ പൈപ്പ് പൊട്ടിയിരുന്നു. ഇതിനെ തുടർന്ന് 1200 മീറ്റർ പൈപ്പുകൾ മാറ്റിയിടാൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ 520 മീറ്റർ ദൂരം പൈപ്പുകൾ മാറ്റി സ്ഥാപിച്ചു. എന്നാൽ, തുടർപ്രവൃത്തികൾ കരാറുകാരൻ ഇപ്പോൾ നിർത്തിയിരിക്കുകയാണ്. ഈ കരാറുകാരൻ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ ടെർമിനേറ്റ് ചെയ്ത് പുതിയ വർക്ക് ടെൻഡർ ചെയ്യണമെന്നും ടെൻഡർ നടപടികൾ ഈ മാസം 30നുള്ളിൽ പൂർത്തിയാക്കണമെന്നും തീരുമാനിച്ചു. മഴ കുറയുന്ന ആഗസ്റ്റിൽ പ്രവൃത്തികൾ നടത്തും. പൈപ്പ് മാറ്റവുമായി ബന്ധപ്പെട്ട മുഴുവൻ പ്രവർത്തിക്കും ജലവിഭവ വകുപ്പ് ചീഫ് എൻജിനീയറുടെ മേൽനോട്ടത്തിൽ നടത്താനും യോഗം തീരുമാനിച്ചു.
പി.പി. ചിത്തരഞ്ജൻ എം.എൽ.എ, പ്രോജക്ട് ചീഫ് എൻജിനീയർ അനിൽകുമാർ, എക്സി. എൻജിനീയർ ഇൻ ചാർജ് എൻ.ആർ. ഹരി എന്നിവർ നേരിട്ടും വാട്ടർ അതോറിറ്റി എം.ഡി വെങ്കിടേശപതി, വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ എസ്.വി. ഹേമ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ നൗഷാദ്, എക്സി.എൻജിനീയർ ആശ രാജ്, പ്രോജക്ട് മാനേജർ ജയകുമാർ, പി.എച്ച്.ഡി വിഷൻ എക്സി. എൻജിനീയർ ദിലീപ് ഗോപാൽ എന്നിവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

