ബി.ബി.സി ഡോക്യുമെന്‍ററിയുമായി യൂത്ത് കോൺഗ്രസ്
text_fieldsയൂത്ത് കോൺഗ്രസ് നടത്തിയ ബി.ബി.സി ഡോക്യുമെന്‍ററി പ്രദർശനം ആന്‍റോ ആന്‍റണി എം.പി
ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: ‘ഭയന്ന് പിന്മാറാനില്ല’ മുദ്രാവാക്യം ഉയർത്തി യൂത്ത് കോൺഗ്രസിെൻറ നേതൃത്വത്തിൽ ബി.ബി.സിയുടെ ‘ഇന്ത്യ ദ മോദി ക്വസ്റ്റ്യൻ ഡോക്യുമെന്‍ററി’ പ്രദർശനം സംഘടിപ്പിച്ചു. സെൻട്രൽ ജങ്ഷനിൽ നടന്ന പ്രദർശന പരിപാടി ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു.
നിരോധനങ്ങളുടെ കാലത്ത് രാജ്യത്തെ യുവജനങ്ങൾ നിശ്ശബ്ദരാവരുതെന്ന് അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളിൽ ജില്ലയിലെ വിവിധ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രദർശന പരിപാടി സംഘടിപ്പിക്കുമെന്ന് സംസ്ഥാന നിർവാഹക സമിതി അംഗം നഹാസ് പത്തനംതിട്ട പറഞ്ഞു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ. ജാസിംകുട്ടി, എം.സി. ഷെരീഫ്, ആബിദ് ഷെഹിം, സിദ്ദീഖ്, യൂത്ത് കോൺഗ്രസ് ജില്ല ഭാരവാഹികളായ പി.എം. അമീൻ, ഡോ. എം.എം.പി. ഹസൻ, ബിബിൻ ബേബി, അസംബ്ലി പ്രസിഡന്‍റുമാരായ അഫ്സൽ വി. ഷെയ്ഖ്, ജോയൽ മുക്കരണത്ത്, അരവിന്ദ് ചന്ദ്രശേഖർ, അഖിൽ സന്തോഷ്, കാർത്തിക് മുരിങ്ങമംഗലം, അസ്ലം കെ. അനൂപ്, നിതീഷ് ചന്ദ്രൻ, മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു.