Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മൂന്നേകാൽ കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
രാജൻ
പത്തനംതിട്ട: കഞ്ചാവ് കൈവശം വച്ചതിന് നേരത്തെ കേസുകളുള്ള യുവാവിനെ മൂന്നേകാൽ കിലോയോളം കഞ്ചാവുമായി കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടൽ ഏലിയാമൂല മഞ്ഞപ്പുഴകോൺ തണ്ണീർപന്തലിൽ വീട്ടിൽ രാജൻ( 37) അറസ്റ്റിലായത്.
വയലരികിൽ ചാക്കിനുള്ളിൽ മൂന്നു പൊതിയാക്കി സൂക്ഷിച്ച 3.192 കിലോ തൂക്കം വരുന്ന കഞ്ചാവ് പിടിച്ചെടുത്തു. ഡി.വൈ.എസ്.പി .എസ്. അജയ്നാഥിന്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ സി. എൽ .സുധീറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.
Next Story

