എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsഅക്ഷയ്
പന്തളം: ലഹരിവസ്തുക്കളുടെ വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായ പൊലീസ് പരിശോധനയിൽ എം.ഡി.എം. എയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പന്തളം കുളനട മാന്തുക എമിനന്‍സ് വില്ലേജ് ലക്ഷ്മി നിവാസിൽ അക്ഷയ് വേണുഗോപാലിനെയാണ് (27) പന്തളം പൊലീസും ജില്ല ഡാൻസഫ് ടീമും ചേര്‍ന്നു പിടികൂടിയത്.
ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലിലെ മെത്തയുടെ അടിയിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്റെ മേൽനോട്ടത്തിലായിരുന്നു പൊലീസ് നടപടി. എസ്.ഐമാരായ അനീഷ് എബ്രഹാം, വിനോദ് കുമാർ, സി.പി. സുരേഷ്, ഡാൻസാഫ് ടീം അംഗങ്ങൾ തുടങ്ങിയവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഡാൻസാഫിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു യുവാവ്.

