പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ
text_fieldsജിഫിൻ മെൽവിൻ ജിമ്മി
പത്തനംതിട്ട: വിവാഹവാഗ്ദാനം നൽകി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് യുവാവിനെ കോയിപ്രം പൊലീസ് പിടികൂടി. ഇതേ പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ഇയാളുടെ രണ്ട് സുഹൃത്തുക്കളും പിടിയിലായി. മൂന്ന് കേസുകളിലായാണ് അറസ്റ്റ്.
പെൺകുട്ടിയെ വീട്ടിൽനിന്നും വിളിച്ചിറക്കി ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ െവച്ച് പീഡിപ്പിച്ചതിന്, തിരുവനന്തപുരം പഴയകുന്നുമ്മേൽ അടയമൺ തോളിക്കുഴി ദിയാ വീട്ടിൽനിന്നും തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് പനച്ചേരിമുക്ക് വള്ളിക്കാട്ടു വീട്ടിൽ താമസിക്കുന്ന ജിഫിൻ ജോർജാണ് (27)അറസ്റ്റിലായത്. കുട്ടിയുടെ മാതാവിന്റെ മൊഴിപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞമാസം 18 ന് കുട്ടിയെ ഇയാൾ മലപ്പുറം കുറ്റിപ്പുറത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. പിന്നീട് ട്രെയിനിൽ മംഗലാപുരത്തും എത്തിച്ചു. ഇരുവരെയും പൊലീസ് മംഗലാപുരത്തു കണ്ടെത്തി കൂട്ടിക്കൊണ്ടുവരികയായിരുന്നു.കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
തുടർന്ന് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച രണ്ടുപേർ കൂടി അറസ്റ്റിലായി. തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് പനച്ചേരിമുക്ക് കുഴിമണ്ണിൽ വീട്ടിൽ മെൽവിൻ (24), കോട്ടയം ഉദയനാപുരം വൈക്കപ്രയാർ കൊച്ചുതറ വീട്ടിൽ നിന്നും മാരാമൺ കണ്ടത്തിൽ വീട്ടിൽ താമസിക്കുന്ന ജിമ്മി തോമസ് (24) എന്നിവരാണ് രണ്ട് കേസുകളിലായി അറസ്റ്റിലായത്.
ഇരുവരും ജിഫിന്റെ സുഹൃത്തുക്കളാണ്. ഇവർ പെൺകുട്ടിയുടെ വീട്ടിൽ െവച്ചാണ് ലൈംഗികാതിക്രമം കാട്ടിയത്. പത്തനംതിട്ട ജെ.എഫ്.എം കോടതി രണ്ടിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഇൻസ്പെക്ടർ സജീഷ്കുമാറിന്റെ നേതൃത്വത്തിലെ എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, ഷൈജു, എസ്.സി.പി.ഒ ജോബിൻ, സി.പി.ഒ മാരായ നെബു, സുജിത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

