വിമാനത്തെ നേരിട്ടറിയാം ഫോട്ടോയെടുക്കാം
text_fieldsപത്തനംതിട്ട ജില്ല സ്റ്റേഡിയത്തില് എന്റെ കേരളം മേളയില് പ്രദര്ശനത്തിന് എത്തിച്ച സെസ്ന വിമാനം
പത്തനംതിട്ട: വിമാനം കണ്ട് കാര്യമെന്തെന്ന് അറിയാതെ സന്ദര്ശകരെല്ലാം ആദ്യമൊന്ന് അമ്പരന്നു. ജില്ല സ്റ്റേഡിയത്തില് സംഘടിപ്പിച്ച എന്റെ കേരളം പ്രദര്ശന വിപണന മേളയിലാണ് മൗണ്ട്സിയോന് കോളജ് ഓഫ് എയര്ക്രാഫ്റ്റ് മെയിന്റനന്സ് എൻജിനീയറിങ്ങിലെ വിദ്യാര്ഥികള് വിമാനവുമായി എത്തിയത്. മേളയിലെത്തുന്ന സന്ദര്ശകര്ക്ക് വിമാനം കൗതുകക്കാഴ്ചയായി. പ്രൊപ്പെല്ലര്, ജോയ്സ്റ്റിക്, പെഡല്സ്, ത്രോട്ടില് ലിവല് എന്നിങ്ങനെ വിമാനത്തിന്റെ ഓരോ ഭാഗങ്ങളെക്കുറിച്ചും വിദ്യാര്ഥികള് വിശദീകരിച്ച് നല്കുന്നുണ്ട്. സെസ്ന എന്ന് വിളിപ്പേരുള്ള ചെറുവിമാനമാണ് ജില്ല സ്റ്റേഡിയത്തില് മേളയുടെ ഭാഗമായി എത്തിച്ചിരിക്കുന്നത്. അധ്യാപകന് സുഭാഷ് സുധാകരന്റെ നേതൃത്വത്തില് വിദ്യാര്ഥികളുടെ സംഘമാണ് മേളയിലെത്തിയിരിക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

