യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: പ്രതിയുമായി തെളിവെടുപ്പ് നടത്തി
text_fieldsരഞ്ജിത കൊലക്കേസിൽ പ്രതി അതുൽ സത്യനെ സംഭവം നടന്ന വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ
റാന്നി: ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുൽ സത്യനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കീക്കൊഴൂർ മലർവാടി ജങ്ഷന് സമീപം ഇരട്ടപ്പനയ്ക്കൽ രഞ്ജിതയാണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ മാസം 25നാണ് സംഭവം. രഞ്ജിതയുടെ മാതാപിതാക്കളായ വി.എ. രാജു, ഗീത, സഹോദരി അപ്പു എന്നിവർക്കും വെട്ടേറ്റിരുന്നു. സംഭവശേഷം രക്ഷപ്പെട്ട അതുലിനെ പിന്നീട് തട്ടയ്ക്കാടുനിന്നാണ് പിടികൂടിയത്. ഇതിനിടെ അതുലിന് പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊലീസ് അഞ്ച് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വാങ്ങിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

