വനിത കമീഷൻ അദാലത്; 37 പരാതിയില് 13 എണ്ണം തീര്പ്പാക്കി
text_fieldsപത്തനംതിട്ട: സ്ത്രീകള് തങ്ങള്ക്ക് നേരിടുന്ന പ്രശ്നങ്ങളുടെ ആരംഭത്തില്തന്നെ നിയമസംവിധാനങ്ങളുടെ പിന്തുണ തേടുന്നതാണ് അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഗുണമാകുകയെന്ന് കേരള വനിത കമീഷന് അംഗം ഷാഹിദ കമാല്. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളില് സംഘടിപ്പിച്ച സിറ്റിങ്ങില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. ബന്ധങ്ങള്ക്ക് വില കല്പിക്കാത്തത് കുടുംബപ്രശ്നങ്ങള് കൂടുതല് സങ്കീര്ണമാക്കും. ജില്ലയിലെ അദാലത്തില് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു കമീഷന് അംഗത്തിന്റെ പ്രതികരണം. വര്ഷങ്ങളായി പീഡനം അനുഭവിച്ചശേഷം കമീഷനെ സമീപിക്കുന്ന നിരവധി സംഭവങ്ങളുണ്ടെന്നും ഷാഹിദ കമാല് പറഞ്ഞു. സിറ്റിങ്ങില് പരിഗണനക്കെടുത്ത 37 പരാതിയില് 13 എണ്ണം തീര്പ്പാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

