Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാ​ന​ന​പാ​ത​യി​ൽ...

കാ​ന​ന​പാ​ത​യി​ൽ കാ​ട്ടാ​ന​ക​ൾ പെ​രു​കി; വേ​ണം ജാ​ഗ്ര​ത

text_fields
bookmark_border
കാ​ന​ന​പാ​ത​യി​ൽ കാ​ട്ടാ​ന​ക​ൾ പെ​രു​കി; വേ​ണം ജാ​ഗ്ര​ത
cancel
camera_alt

കാനനപാതയിലെ

കാട്ടാനക്കൂട്ടം

കോ​ന്നി: ക​ല്ലേ​ലി-​അ​ച്ച​ൻ​കോ​വി​ൽ വ​ന​പാ​ത​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ സാ​ന്നി​ധ്യം വ​ർ​ധി​ക്കു​ന്നു. വ​ന​പാ​ത​ക്ക് സ​മാ​ന്ത​ര​മാ​യി ഒ​ഴു​കു​ന്ന അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ കാ​ട്ടാ​ന​ക​ൾ വെ​ള്ളം കു​ടി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​ത് പ​തി​വാ​ണ്. കോ​ന്നി വ​നം ഡി​വി​ഷ​നി​ലെ മ​ണ്ണാ​റ​പ്പാ​റ, ന​ടു​വ​ത്തു​മൂ​ഴി റേ​ഞ്ചു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പാ​ത​യി​ൽ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ നി​ര​ന്ത​ര സാ​ന്നി​ധ്യ​മാ​ണു​ള്ള​ത്. മു​മ്പ് കോ​ന്നി വ​നം ഡി​വി​ഷ​ന്റെ പ​രി​ധി​യി​ലെ ചെ​മ്പ​ന​രു​വി ഭാ​ഗ​ത്ത് അ​ജ്ഞാ​ത​നെ കാ​ട്ടാ​ന ച​വി​ട്ടി​കൊ​ന്ന സം​ഭ​വ​മു​ണ്ടാ​യി. ബൈ​ക്ക് യാ​ത്ര​ക്കാ​രി​ൽ പ​ല​രും ഭാ​ഗ്യം​കൊ​ണ്ടാ​ണ് ര​ക്ഷ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യ​തോ​ടെ റോ​ഡ​രി​കി​ൽ പു​ല്ലു​ക​ളും കാ​ടു​ക​ളും വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന​തി​നാ​ൽ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് വ​ള​വു​ക​ളി​ൽ നി​ൽ​ക്കു​ന്ന ആ​ന​ക്കൂ​ട്ട​ത്തെ കാ​ണാ​നാ​കി​ല്ല. ഇ​ത് അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്. ക​ല്ലേ​ലി മു​ത​ൽ അ​ച്ച​ൻ​കോ​വി​ൽ വ​രെ അ​ച്ച​ൻ​കോ​വി​ലാ​റി​നു സ​മാ​ന്ത​ര​മാ​യാ​ണ് വ​ന​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര. സ​ഞ്ചാ​രി​ക​ൾ​ക്ക് ഇ​വി​ടം കൂ​ടു​ത​ൽ ഇ​ഷ്ട​പ്പെ​ടു​മെ​ങ്കി​ലും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഭീ​ഷ​ണി​യാ​ണ്. കാ​ട്ടു​പോ​ത്ത്, ക​ര​ടി, ക​ടു​വ, മ്ലാ​വ്, കേ​ഴ, പു​ലി എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​വു​മു​ണ്ട്. ആ​വ​ണി​പ്പാ​റ ആ​ദി​വാ​സി​കോ​ള​നി അ​ച്ച​ൻ​കോ​വി​ലാ​റി​ന് സ​മീ​പ​ത്താ​ണ്. വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ മാ​സം​തോ​റും ആ​വ​ണി​പ്പാ​റ​യി​ലേ​ക്ക് പോ​കു​ന്ന​ത് ഈ ​റോ​ഡി​ലൂ​ടെ​യാ​ണ്.

വ​ന​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്കി​ടെ വാ​ഹ​ന​ത്തി​നോ യാ​ത്ര​ക്കാ​ർ​ക്കോ അ​ത്യാ​ഹി​തം സം​ഭ​വി​ച്ചാ​ൽ പു​റം​ലോ​ക​ത്തെ​ത്താ​ൻ ബു​ദ്ധി​മു​ട്ടും. ക​ല്ലേ​ലി​യി​ലെ ചെ​ക്ക് പോ​സ്റ്റി​ൽ​നി​ന്ന് വ​നം വ​കു​പ്പി​ന്റെ അ​നു​മ​തി​യോ​ടെ വേ​ണം യാ​ത്ര ചെ​യ്യാ​ൻ.

രാ​ത്രി വ​ന​ത്തി​ലൂ​ടെ യാ​ത്ര ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ആ​വ​ണി​പ്പാ​റ​ക്ക് സ​മീ​പം പു​ന​ലൂ​ർ ആ​ലി​മു​ക്കി​ൽ​നി​ന്നു​ള്ള പാ​ത​യും​കൂ​ടി ചേ​രു​ന്നു. അ​ച്ച​ൻ​കോ​വി​ൽ ചെ​മ്പ​ന​രു​വി ഭാ​ഗ​ത്ത് പു​തി​യ ഒ​രു ചെ​ക്ക് പോ​സ്റ്റ് കൂ​ടി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് വ​നം വ​ന്യ​ജീ​വി വ​കു​പ്പ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Forestelephants
News Summary - Wild elephants have increased on the forest road; caution is needed
Next Story