കുടമുരുട്ടിയിൽ കാട്ടാനയുടെ വിളയാട്ടം; പ്രദേശവാസികൾ ഭീതിയിൽ
text_fieldsവടശ്ശേരിക്കര: കുടമുരുട്ടി കൊച്ചുകുളം മേഖലയിൽ വീണ്ടും കാട്ടാനശല്യം രൂക്ഷം. വെള്ളിയാഴ്ച രാത്രി കോളക്കോട്ട് ജോയിയുടെ പറമ്പിലെ തെങ്ങ് കാട്ടാന മൂടോടെ പിഴുതെറിഞ്ഞു. വാഴയും കപ്പയും നശിപ്പിച്ചു.കൊച്ചുകുളം, ചണ്ണ എന്നിവിടങ്ങളിൽ സൗരോർജവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ല.
ബാറ്ററി തകരാറും കമ്പുകൾ വീണും വൈദ്യുതി തടസ്സമുണ്ടാകുന്നു. ഇതുമൂലം പന്നിയും ആനയും പോത്തും ഉൾപ്പെടെയുള്ള വന്യജീവികൾ ജനവാസമേഖലയിലേക്ക് യഥേഷ്ടം കടക്കുകയാണ്.പെരുനാട് കോളാമല ഭാഗത്ത് കടുവയുടെ ശല്യം ഏറിവരുന്നതും കൊച്ചുകുളം മേഖലയെആശങ്കയിലാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

