Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകാട്ടുപന്നി വിളയാട്ടം,...

കാട്ടുപന്നി വിളയാട്ടം, കർഷകന് കഷ്ടകാലം

text_fields
bookmark_border
കാട്ടുപന്നി വിളയാട്ടം, കർഷകന് കഷ്ടകാലം
cancel

മ​ല്ല​പ്പ​ള്ളി: മേ​ഖ​ല​യി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. കാ​ർ​ഷി​ക​വി​ള​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്ക​പ്പെ​ടു​ക​യാ​ണ്. എ​ഴു​മ​റ്റൂ​ർ, കൊ​റ്റ​നാ​ട്, കോ​ട്ടാ​ങ്ങ​ൽ, മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണം സ്ഥി​ര​മാ​യി മാ​റി. ചേ​ന, ചീ​മ​ച്ചേ​മ്പ്, ക​പ്പ, കാ​ച്ചി​ൽ, വാ​ഴ, തെ​ങ്ങി​ൻ തൈ​ക​ൾ എ​ന്നി​വ​യെ​ല്ലാം കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ക്കു​ക​യാ​ണ്. കൂ​ട്ട​മാ​യെ​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ൾ ക​ർ​ഷ​ക​ന്‍റെ അ​ധ്വാ​ന​ഫ​ല​ത്തെ ക​വ​ർ​ന്നെ​ടു​ക്കു​ന്ന​തോ​ടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ന​ട്ടം​തി​രി​യു​ക​യാ​ണ് ഓ​രോ ക​ർ​ഷ​ക​നും. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലെ​ത്തി​യ പ​ന്നി​ക്കൂ​ട്ടം കൈ​പ്പ​റ്റ ഓ​രോ​ലി​ക്ക​ൽ ഷാ​ജി​യു​ടെ പു​ര​യി​ട​ത്തി​ലെ കൃ​ഷി ന​ശി​പ്പി​ച്ച് പു​ര​യി​ടം ഉ​ഴു​തു​മ​റി​ച്ച നി​ല​യി​ലാ​ക്കി. ബാ​ങ്ക് വാ​യ്പ​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ക​ട​മെ​ടു​ത്തും മ​റ്റും പാ​ട്ട​കൃ​ഷി ചെ​യ്​​ത ക​ർ​ഷ​ക​രെ​ല്ലാം ക​ട​ക്കെ​ണി​യി​ൽ ന​ട്ടം​തി​രി​യു​ക​യാ​ണ്.

വ​ന​മേ​ഖ​ല​ക​ളോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രു​ന്ന കാ​ട്ടു​പ​ന്നി ശ​ല്യം ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലും വ്യാ​പ​ക​മാ​യി​രി​ക്കു​ക​യാ​ണ്. കൃ​ഷി ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​ക്കി​യി​രു​ന്ന ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ ഇ​പ്പോ​ൾ മു​ഴു​പ്പ​ട്ടി​ണി​യി​ലാ​കു​ന്ന സ്ഥി​തി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Wild boar cropping, a difficult time for the farmer
Next Story