കാട്ടുപന്നി ശല്യത്തിൽ വീർപ്പുമുട്ടി കർഷകർ
text_fieldsപത്തനംതിട്ട: സംസ്ഥാനത്തെ കര്‍ഷകരില്‍ നല്ലൊരു വിഭാഗം കാട്ടുപന്നി മൂലമുള്ള ശല്യം അനുഭവിക്കാന്‍ തുടങ്ങിയിട്ടു വര്‍ഷങ്ങളായി. കാടുവിട്ട് നാട്ടിലെത്തിയ കാട്ടുപന്നിക്ക് ഇപ്പോഴും കാടിന്റെ നിയമപ്രകാരമുള്ള സംരക്ഷണമുണ്ട്. നാട്ടില്‍ സ്ഥിരതാമസം തുടങ്ങിയ ഈ പന്നികളെ കാട്ടുപന്നി എന്നുപോലും വിളിക്കാനാകില്ലെങ്കിലും വനംവകുപ്പ് അവയുടെ സംരക്ഷകരാണ്.
കേന്ദ്ര വനസംരക്ഷണ നിയമത്തിലെ സംരക്ഷിത മൃഗങ്ങളുടെ പട്ടികയില്‍ ഷെഡ്യൂള്‍ഡ് ഒന്നിലാണ് കാട്ടുപന്നിയുടെ സ്ഥാനം. മുമ്പ് ഷെഡ്യൂള്‍ഡ് മൂന്നിലായിരുന്ന കാട്ടുപന്നിയെ ഒന്നിലേക്ക് മാറ്റുകയായിരുന്നു. കാട്ടുപന്നിയെ കൊന്നാല്‍ നിയമപ്രകാരം മൂന്നുവര്‍ഷത്തിലധികം തടവും പിഴയും ലഭിക്കും. നാട്ടിലായാലും പന്നിക്ക് ഈ ആനുകൂല്യം ലഭിക്കും. ഇവ നശിപ്പിക്കുന്ന വിളവുകള്‍ക്ക് കര്ഷകന് നഷ്ടപരിഹാരം ലഭിക്കാനും തടസ്സങ്ങളേറെ.
ഇതിനെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സംസ്ഥാനം കേന്ദ്രത്തെ സമീപിക്കാന്‍ തുടങ്ങിയിട്ട് നാലുവര്‍ഷമായി.
സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിക്കാതെ വന്നതോടെയാണ് ആറുമാസം വീതമുള്ള ഉത്തരവിലൂടെ ശല്യക്കാരായ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാന്‍ ഉത്തരവായത്. എന്നാല്‍, ഇതിലെ അപ്രായോഗികത കര്‍ഷകര്‍ അന്നുമുതല്ക്കേ എടുത്തുകാട്ടുന്നു.
കാട്ടുപന്നികളെ കൃഷിയിടത്തില്‍ തന്നെ വകവരുത്തുകയും അവയുടെ മാംസം ഉപയോഗിക്കാന്‍ അനുവദിക്കുകയും വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം. അല്ലാത്തപക്ഷം ഇവയുടെ ശല്യം അവസാനിപ്പിക്കാനാകില്ല. നാട്ടില്‍ സ്ഥിരതാമസമാക്കിയതോടെ കാട്ടുപന്നിയുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനയുണ്ടായി.
കാട്ടില്‍ ആകുമ്പോള്‍ മറ്റു മൃഗങ്ങളും മറ്റും ഇവയുടെ കുഞ്ഞുങ്ങളെ ആഹാരമാക്കുമായിരുന്നു. നാട്ടില്‍ അതുണ്ടാകാത്തതിനാല്‍ ഓരോ പ്രസവത്തിലും പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ മുഴുവന്‍ നാട്ടിലെ കൃഷിയിടത്തില്‍ തീറ്റതേടി ഇറങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

