Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightത​വ​ള​പ്പാ​റ​യി​ൽ...

ത​വ​ള​പ്പാ​റ​യി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം; പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു

text_fields
bookmark_border
ത​വ​ള​പ്പാ​റ​യി​ൽ വ​ന്യ​ജീ​വി ആ​ക്ര​മ​ണം; പ​ശു​ക്കി​ടാ​വി​നെ കൊ​ന്നു
cancel

കോ​ന്നി: പ​യ്യ​നാ​മ​ൺ ത​വ​ള​പ്പാ​റ​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം വ​ർ​ധി​ക്കു​ന്നു. ത​വ​ള​പ്പാ​റ​യി​ലെ കോ​ട്ട​യം സ്വ​ദേ​ശി​ക​ളു​ടെ റ​ബ​ർ എ​സ്റ്റേ​റ്റി​ലെ വാ​ച്ച​റാ​യ ലാ​ലി​ച്ച​ന്റെ മൂ​രി​ക്കി​ടാ​വി​നെ സ​മീ​പ​ത്തെ റ​ബ​ർ തോ​ട്ട​ത്തി​ൽ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​രി​ക്കി​ടാ​വി​​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ പ​കു​തി​യോ​ളം വ​ന്യ​മൃ​ഗം ഭ​ക്ഷി​ച്ച നി​ല​യി​ലാ​ണ്. 60 കി​ലോ​യോ​ളം തൂ​ക്കം​വ​രു​ന്ന കി​ടാ​വി​നെ അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​തി​നു​ശേ​ഷ​മാ​ണ് വ​ന്യ​മൃ​ഗം ഭ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് ക​ടു​വ​യോ പു​ലി​യോ ഇ​റ​ങ്ങി​യ​താ​കാം എ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ നി​ഗ​മ​നം.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഞ​ള്ളൂ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വ​ന്യ​മൃ​ഗ​ത്തെ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യു​ന്ന​തി​നാ​യി വ​നം​വ​കു​പ്പ് പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ വ​നം വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

വ​ന്യ​മൃ​ഗ ഭീ​തി​യു​ള്ള പ്ര​ദേ​ശ​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വി​ഷ​യം പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യെ പ​ല​ത​വ​ണ അ​റി​യി​ച്ചി​ട്ടും ഒ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ആ​രോ​പ​ണ​മു​ണ്ട്. കോ​ന്നി വ​നം ഡി​വി​ഷ​നി​ലെ കോ​ന്നി റേ​ഞ്ചി​ൽ പെ​ട്ട വ​ന​മേ​ഖ​ല​യോ​ട് ചേ​ർ​ന്ന് ത​വ​ള​പ്പാ​റ​യി​ലെ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​ക​ളു​ടെ​യും പു​ലി​യു​ടെ​യും സാ​ന്നി​ധ്യം പ​തി​വാ​ണ്. കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലി​റ​ങ്ങി കാ​ർ​ഷി​ക വി​ള​ക​ൾ ന​ശി​പ്പി​ക്കു​ന്ന​തും പു​ലി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പി​ടി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തും പ്ര​ദേ​ശ​ത്ത് പ​തി​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ForestWild Animal Attackcalf
News Summary - Wild animal attack in Thavalappara; Calf killed
Next Story