Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആരാധനാലയങ്ങളിൽ വ്യാപക മോഷണം

text_fields
bookmark_border
ബിവറേജസ് ഔട്ട്ലെറ്റിൽനിന്ന് മദ്യക്കുപ്പികൾ മോഷ്ടിച്ചു
ആരാധനാലയങ്ങളിൽ വ്യാപക മോഷണം
cancel
camera_alt

പറക്കോട് സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്സ് ചർച്ചിന്‍റെ വഞ്ചി കുത്തിപ്പൊളിച്ച നിലയിൽ,  പറക്കോട് അവറുവേലിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്‍റെ കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയിൽ 

കൊടുമൺ: കഴിഞ്ഞ രാത്രിയിൽ ജില്ലയിൽ വ്യാപക മോഷണം. വിവിധ ഇടങ്ങളിൽ ആരാധനാലയങ്ങളുടെ വഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു. കൊടുമണ്ണിൽ ബിവറേജസ് ഔട്ട് ലെറ്റിന്‍റെ ഷട്ടർ തകർത്ത് അകത്തു കയറി മദ്യക്കുപ്പികളും മോഷ്ടിച്ചു. പിന്നിൽ ഒരേ സംഘമെന്നാണ് സൂചന. ചന്ദനപ്പള്ളി സെന്‍റ് ജോർജ് തീർഥാടന കത്തോലിക്ക പള്ളിയുടെ മുൻവശത്തെ രണ്ട് വഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ചു.

ചന്ദനപ്പള്ളി-കൂടൽ റോഡിനോട് ചേർന്നാണ് പള്ളി. പള്ളിയിൽ സി.സി.ടി.വിയും സ്ഥാപിച്ചിട്ടുണ്ട്. കൊടുമൺ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിന് മുമ്പും ഇവിടെ വഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചിട്ടുണ്ട്. ഈ ഭാഗത്ത് എം.എൽ. എ ഫണ്ടിൽനിന്ന് ഒരു ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് തീരുമാനിച്ചതാണെങ്കിലും നടപടിയായിട്ടില്ല. കൊടുമൺ ബിവറേജസ് ഔട്ട്ലെറ്റിന്റെ താഴത്തെ നിലയിലെയും മുകൾനിലയിലെയും ഷട്ടറുകളുടെ പൂട്ട് പൊളിച്ചാണ് ഉള്ളിൽകയറി മദ്യം മോഷ്ടിച്ചത്.

രാത്രി 2.30ഓടെ ഓട്ടോറിക്ഷയിൽ വന്ന സംഘമാണ് ഉള്ളിൽ കയറി മോഷണം നടത്തിയതെന്ന് സി.സി.ടി.വിയിൽ തെളിഞ്ഞിട്ടുണ്ട്. രണ്ട് സി.സി.ടി.വി കാമറകളും തകർത്ത നിലയിലാണ്. രണ്ട് പെട്ടി മദ്യം താഴത്തെ നിലയിൽനിന്നും മോഷ്ടിച്ചു. മുകൾനിലയിലെ പ്രീമിയം കൗണ്ടറിൽനിന്നും മദ്യക്കുപ്പികൾ മോഷ്ടിച്ചിട്ടുണ്ട്. മോഷ്ടിച്ച മദ്യം ഓട്ടോയിൽ കടത്തുകയായിരുന്നു. ഹെൽമറ്റ് ധരിച്ച രണ്ടുപേരാണ് കടക്കുള്ളിൽ കടന്നത്. ഓട്ടോ അൽപം ദൂരെ മാറ്റിനിർത്തിയിട്ടിരിക്കയായിരുന്നു. ഓട്ടോയിലും ഒരാളുള്ളതായി സൂചനയുണ്ട്. സ്റ്റോക്ക് എടുത്തുകഴിഞ്ഞാൽ മാത്രമേ എത്ര കുപ്പി മദ്യം നഷ്ടപ്പെട്ടു എന്ന വിവരം അറിയാൻ കഴിയൂവെന്ന് ഷോപ് അധികൃതർ പറഞ്ഞു.

പറക്കോട് സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ വഞ്ചിയുടെ ഗ്ലാസ് തകർക്കുകയും വഞ്ചി കുത്തിപ്പൊളിക്കുകയുംചെയ്തു. എം.ജി.എം സ്കൂളിന് സമീപമുള്ള കുരിശടിയിലും മോഷണം നടന്നു. പന്നിവിഴ പീടികയിൽ ദേവീ ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമം നടന്നു. അടൂർ ടൗൺ യു.പി.എസിലും കഴിഞ്ഞ രാത്രി മോഷണശ്രമമുണ്ടായി. ഓഫിസ് മുറിയുടെ വാതിലിന്‍റെ പൂട്ട് തുറക്കാനാണ് ശ്രമിച്ചത്. പറക്കോട് അവറുവേലിൽ ഭദ്രകാളി ദേവീക്ഷേത്രത്തിന്‍റെ കിഴക്കേ റോഡരികിലുള്ള കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു.

മുല്ലൂർ കുളങ്ങര ദേവീക്ഷേത്രത്തിലെ കനാൽ ജംഗ്ഷനിൽ റോഡരുകിലുള്ള വഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ചു. പൂട്ട് പൊളിച്ചെങ്കിലും പണം വീഴുന്ന ഭാഗത്തെ പൂട്ട് പൊളിക്കാൻ മോഷ്ടാക്കൾക്കായില്ല. ചിരണിക്കൽ സെന്‍റ് പീറ്റേഴ്സ് ആൻഡ് സെൻപോൾസ് ഓർത്തഡോക്സ് പള്ളിയിലും മോഷണ ശ്രമം നടന്നു. അടൂർ, കൊടുമൺ എന്നിവിടങ്ങളിൽനിന്ന് പൊലീസ് സംഘം മോഷണം നടന്ന സ്ഥലങ്ങളിലെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു. കാരംവേലിയിൽ മൂന്നോളം കടകളിലും കഴിഞ്ഞ രാത്രി മോഷണം നടന്നു.

അ​ടൂ​രി​ലും മോ​ഷ​ണം ​പെരുകുന്നു

കൊ​ടു​മ​ൺ: അ​ടൂ​രി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണം പെ​രു​കു​ന്നു. ജ​നം ഭീ​തി​യി​ൽ. അ​ടൂ​ർ താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണം വ​ർ​ധി​ച്ചി​ട്ടും പൊ​ലീ​സ് നി​സ്സം​ഗ​ത തു​ട​രു​ന്ന​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. പ്ര​ധാ​ന​മാ​യും ദേ​വാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് മോ​ഷ​ണം ന​ട​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് മ​ണ​ക്കാ​ല അ​ന്തി​ച്ചി​റ തു​വ​യൂ​ർ വ​ട​ക്ക് കോ​ട്ടൂ​ർ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വ​ൻ ക​വ​ർ​ച്ച ന​ട​ന്ന​ത്. എ​ട്ട് സ്വ​ർ​ണ​ത്താ​ലി​ക​ളും 12 കാ​ണി​ക്ക​വ​ഞ്ചി​ക​ളും മോ​ഷ്ട‌ാ​ക്ക​ൾ ക​വ​ർ​ന്നു. സി.​സി.​ടി.​വി കാ​മ​റ​ക​ളു​ടെ ഡി.​വി.​ആ​റു​ക​ളും മോ​ഷ്ട‌ാ​ക്ക​ൾ അ​പ​ഹ​രി​ച്ചു. വ​ലി​യ മോ​ഷ​ണ​സം​ഘ​മാ​ണ് ഇ​തി​നു​പി​ന്നി​ലെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം.

കാ​ണി​ക്ക​വ​ഞ്ചി​ക​ളി​ലു​ണ്ടാ​യി​രു​ന്ന പ​ണം പൂ​ർ​ണ​മാ​യി അ​പ​ഹ​രി​ക്കു​ക​യു​ണ്ടാ​യി. ക്ഷേ​ത്ര​ത്തി​ലെ ക​വ​ർ​ച്ച​ക്ക് പി​ന്നാ​ലെ​യാ​ണ് തൊ​ട്ട​ടു​ത്ത ദി​വ​സം അ​ടൂ​ർ ക​രു​വാ​റ്റ ചാ​ങ്കൂ​ർ കാ​ർ​മ്മേ​ൽ വീ​ട്ടി​ൽ സി.​ഒ. മാ​ത്യു​വി​ന്‍റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് ഒ​രു ഗ്രാ​മോ​ളം വ​രു​ന്ന സ്വ​ർ​ണ​ത്തി​ൽ തീ​ർ​ത്ത കു​രി​ശും 3500 രൂ​പ​യും ക​വ​ർ​ന്ന​ത്. വീ​ടി​ന്റെ ര​ണ്ടാ​മ​ത്തെ നി​ല​യി​ലെ​ത്തി​യ മോ​ഷ്ടാ​ക്ക​ൾ വാ​തി​ൽ പൊ​ളി​ച്ചാ​ണ് അ​ക​ത്തു​ക​ട​ന്ന​ത്. മു​റി​യി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ർ​ണ കു​രി​ശും ഷെ​ൽ​ഫി​ൽ ബാ​ഗി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 3500 രൂ​പ​യു​മാ​ണ് മോ​ഷ്‌​ടി​ച്ച​ത്. വീ​ടി​ന്റെ മ​റ്റൊ​രു വാ​തി​ൽ പൊ​ളി​ച്ച് താ​ഴ​ത്തെ നി​ല​യി​ലെ​ത്തി മു​റി​ക്കു​ള്ളി​ലെ അ​ല​മാ​ര തു​റ​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും ന​ട​ന്നി​ല്ല.

പ​ഴ​കു​ളം തെ​ങ്ങും​താ​ര സെ​ന്റ് മാ​ത്യൂ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യു​ടെ മു​ൻ​വ​ശ​ത്തെ കാ​ണി​ക്ക​വ​ഞ്ചി​യു​ടെ പൂ​ട്ട് ത​ക​ർ​ത്ത് പ​ണം മോ​ഷ്ടി​ക്കാ​നും ശ്ര​മം ന​ട​ന്നി​രു​ന്നു. രാ​ത്രി​കാ​ല പൊ​ലീ​സ് പ​ട്രോ​ളി​ങ് കു​റെ​ക്കാ​ല​മാ​യി ജി​ല്ല​യി​ൽ ശ​ക്ത​മ​ല്ലെ​ന്ന് പ​റ​യു​ന്നു. പ​ല സ്ഥ​ല​ത്തും രാ​ത്രി​കാ​ല​ത്ത് തെ​രു​വു​വി​ള​ക്കു​ക​ൾ ക​ത്താ​ത്ത​തും മോ​ഷ്ടാ​ക്ക​ൾ​ക്ക് അ​നു​കൂ​ല​മാ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Widespread Theft Reported at Places of Worship
Next Story