Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലഹരിക്കെതിരെ ഒരുമയോടെ...

ലഹരിക്കെതിരെ ഒരുമയോടെ പോരാടണം-പ​ത്ത​നം​തി​ട്ട കലക്ടര്‍

text_fields
bookmark_border
ലഹരിക്കെതിരെ ഒരുമയോടെ പോരാടണം-പ​ത്ത​നം​തി​ട്ട കലക്ടര്‍
cancel

പ​ത്ത​നം​തി​ട്ട: ല​ഹ​രി മാ​ഫി​യ​യി​ല്‍ നി​ന്ന്​ വി​ദ്യാ​ര്‍ഥി​ക​ളെ​യും സ​മൂ​ഹ​ത്തെ​യും സം​ര​ക്ഷി​ക്കാ​ന്‍ ഒ​രു​മ​യോ​ടെ പോ​രാ​ട​ണ​മെ​ന്ന് ക​ല​ക്ട​ര്‍ എ. ​ഷി​ബു പ​റ​ഞ്ഞു.

ജി​ല്ല സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍, പ​ത്ത​നം​തി​ട്ട ല​യ​ണ്‍സ് ക്ല​ബ്​ എ​ന്നി​വ​യു​മാ​യി ചേ​ര്‍ന്നു എ​ക്സൈ​സ് വി​മു​ക്തി മി​ഷ​ന്‍ പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ത്തി​യ ജി​ല്ല ത​ല ചെ​സ് മ​ത്സ​രം ‘ല​ഹ​രി​ക്കെ​തി​രെ ചെ​ക്ക് വെ​ക്കാം’ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ല​ക്ട​ര്‍ ല​ഹ​രി വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി കൊ​ടു​ത്തു. വി​മു​ക്തി മി​ഷ​ന്‍ ജി​ല്ല മാ​നേ​ജ​ര്‍ സി.​കെ.​അ​നി​ല്‍കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​ഷ​ന്‍ ജി​ല്ല കോ​ര്‍ഡി​നേ​റ്റ​ര്‍ അ​ഡ്വ.​ജോ​സ് ക​ളീ​യ്ക്ക​ല്‍, സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ന്റ് കെ. ​അ​നി​ല്‍കു​മാ​ര്‍, ഓ​ര്‍ത്ത​ഡോ​ക്‌​സ് സ​ഭ തു​മ്പ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റെ​വ.​ജോ​ണ്‍സ​ണ്‍ ക​ല്ലി​ട്ട​തി​ല്‍ കോ​ര്‍എ​പ്പി​സ്‌​കോ​പ്പ, ല​യ​ണ്‍സ് ക്ല​ബ്​ പ​ത്ത​നം​തി​ട്ട റോ​യ​ല്‍ പ്ര​സി​ഡ​ന്റ് റോ​ബി മാ​ത്യു, സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ജേ​ക്ക​ബ്‌​ജോ​ര്‍ജ്, എ​ക്‌​സൈ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ​സ് ഷാ​ജി. എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drugPathanamthitta Collector
News Summary - We have to fight together against addiction - Pathanamthitta Collector
Next Story