ഓണമെത്തുന്നു; വയനാടൻ നേന്ത്രനും
text_fieldsപത്തനംതിട്ട പഴയ ബസ് സ്റ്റാൻഡിൽ കച്ചവടത്തിനെത്തിച്ച വയനാടൻ കുലകൾ
പത്തനംതിട്ട: ഓണവിപണി ലക്ഷ്യമിട്ട് വയനാടൻ ഏത്തക്കുലകൾ വിപണിയിലേക്ക് എത്തിതുടങ്ങി. വഴിയരികിലും വാഹനങ്ങളിലും രണ്ടു കിലോക്ക് 100 രൂപ നിരക്കിലാണ് വിൽപന. നാടൻകുല കുറവായതിനാൽ വയനാടൻ കുലകൾക്കാണ് വിപണിയിൽ ആധിപത്യം. ഓണവിപണി ലക്ഷ്യമിട്ട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൃഷിയിറക്കിയിരുന്ന ഏത്തവാഴകൾ കാറ്റിലും മഴയിലും വ്യാപകമായി നശിച്ചിരുന്നു.
പ്രധാന നഗരങ്ങളിലെല്ലാം വഴിയോരങ്ങളിൽ ഏത്തക്കുല കച്ചവടം ആരംഭിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ നാടനും വിപണിയിലുണ്ട്. മറുനാടന്‍ വില കുറയുമെങ്കിലും നാടനോട് പ്രിയമേറെയാണ്. ഉൽപാദനം കുറഞ്ഞതോടെ വിപണിയിൽ നാടനു ക്ഷാമമാണ്. 80 -85 രൂപയാണ് നാടന്‍ വില. ഓണം അടുക്കുന്നതോടെ വില ഉയരും.
ഉപ്പേരി വിപണിയിലും വയനാടൻ കുലകളാണ് കൂടുതലും ഉപയോഗിക്കുന്നത്. ഓണം ലക്ഷ്യമിട്ട് സ്ഥാപനങ്ങൾ വലിയതോതിൽ ഉപ്പേരി അടക്കമുള്ളവ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. മഴയിൽ ഏത്തക്കുലക്കൊപ്പം പടവലം, പാവയ്ക്ക, പയർ തുടങ്ങിയ പച്ചക്കറികളും നശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

