Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചുങ്കപ്പാറ ബസ്...

ചുങ്കപ്പാറ ബസ് സ്റ്റാൻഡ് പ്രവേശനകവാടത്തിലെ വെള്ളക്കെട്ട് ദുരിതമാകുന്നു

text_fields
bookmark_border
ചുങ്കപ്പാറ ബസ് സ്റ്റാൻഡ് പ്രവേശനകവാടത്തിലെ വെള്ളക്കെട്ട് ദുരിതമാകുന്നു
cancel
camera_alt

ചുങ്കപ്പാറ ബസ് സ്റ്റാൻഡ് പ്രവേശനകവാടത്തിലെ വെള്ളക്കെട്ട്

മല്ലപ്പള്ളി: ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ പ്രവേശകവാടത്തിനു സമീപം രൂപപ്പെടുന്ന വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു. ഇവിടെ കോൺക്രീറ്റ് ഇളകി പലയിടത്തും കുഴികളും നിറഞ്ഞിരിക്കുകയാണ്. 45 ലക്ഷം രൂപ ചെലവഴിച്ച് നിർമാണ പ്രവർത്തനം പൂർത്തിയാക്കിയ ബസ് സ്റ്റാൻഡിന്റെ അവസ്ഥയാണിത്. വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനും യാത്രക്കാർക്കുള്ള കാത്തിരിപ്പുകേന്ദ്രവും മറ്റുമാണ് നിർമിച്ചത്. കോൺക്രീറ്റും പ്രവേശ കവാടത്തിനും ഇടയിൽ താഴ്ന്നുകിടക്കുന്ന സ്ഥലത്താണ് മഴ പെയ്യുമ്പോൾ ഒലിച്ചുപോകാതെ വെള്ളം കെട്ടിക്കിടക്കുന്നത്.

ശക്തമായ മഴ പെയ്താൽ യാത്രക്കാർ സ്റ്റാൻഡിലെത്തി ബസിൽ കയറണമെങ്കിൽ ഏറെ കഷ്ടപ്പെടണം. ഇവിടെ കെട്ടിക്കിടക്കുന്ന മലിനജലം വാഹനങ്ങൾ കടന്നുപോകുമ്പോൾ തെറിച്ച് യാത്രക്കാരുടെ വസ്ത്രങ്ങളിൽ തെറിക്കുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. എന്നാൽ അശാസ്ത്രീയമായ നിർമാണമാണ് വെള്ളക്കെട്ടിന് കാരണമെന്ന് ആക്ഷേപവും ഉയർന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthittawaterlogginglocalnews
News Summary - Waterlogging at Chunkappara bus stand entrance causes hardship
Next Story