കല്യാണിയമ്മക്ക് വിഷുക്കണിയുമായി ജനമൈത്രി പൊലീസ്
text_fieldsകല്യാണിയമ്മക്ക് വിഷുക്കണിയുമായി ജനമൈത്രി പൊലീസ് എത്തിയപ്പോൾ
ഇലവുംതിട്ട: കരിങ്ങാട്ടിൽ കല്യാണിയമ്മ മറക്കില്ലീ വിഷുദിനം. കല്യാണിയമ്മക്ക് വിഷുക്കണിയുമായി ജനമൈത്രി പൊലീസ് എത്തിയപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. ഇലവുംതിട്ട ജനമൈത്രി പൊലീസിെൻറ കരുതലും സ്നേഹവും ആവോളം അനുഭവിച്ചവരാണ് കല്യാണിയമ്മയും കിടപ്പുരോഗിയായ ഭർത്താവ് ദാസനും.
80 പിന്നിട്ട ദാസനും 73കാരി കല്യാണിക്കും രണ്ടര വർഷമായി വാർധക്യ പെൻഷൻ ലഭിക്കുന്നില്ല. മറ്റാരും സഹായിക്കാനില്ലാത്ത വയോദമ്പതികൾ കഴിഞ്ഞ ഒരു വർഷത്തിലധികമായി ഇലവുംതിട്ട പൊലീസ് സംരക്ഷണയിലാണ്. സ്നേഹപൂർവം പദ്ധതിയിൽ ഉൾപ്പെടുത്തി പൊലീസ് ഭക്ഷ്യക്കിറ്റുകളും മരുന്നുകളും കൃത്യമായി എത്തിക്കുന്നുണ്ട്.
സബ് ഇൻസ്പെക്ടർ വി. സുനിൽ വിഷുക്കണിയും എസ്.ഐ മാനുവൽ വിഷുകൈനീട്ടവും നൽകി. ജനമൈത്രി ബീറ്റ് ഓഫിസർമാരായ എസ്. അൻവർഷ, ആർ. പ്രശാന്ത് എന്നിവർ ചേർന്ന് വിഷുക്കിറ്റ് കൈമാറി. പൊലീസ് ഉദ്യോഗസ്ഥരായ എസ്. ശ്രീജിത്, എസ്. അനൂപ്, നിതീഷ്കുമാർ എന്നിവർ നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.