Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനങ്ങൾ കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് പരിക്ക്

text_fields
bookmark_border
വാഹനങ്ങൾ കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് പരിക്ക്
cancel
camera_alt

ചുരുളിക്കോടിന്‌ സമീപം അപകടത്തിൽ പെട്ട കാർ

Listen to this Article

പത്തനംതിട്ട: ചുരുളിക്കോടിന്‌ സമീപം വാനും കാറും കൂട്ടിയിടിച്ച്‌ കാറോടിച്ചയാൾക്ക്‌ പരിക്ക്‌. പെട്ടെന്ന്‌ നിർത്തിയ വാനിന്റെ പിന്നിലിൽ ബൈക്കും ഇടിച്ചു. കെ.പി. റോഡിൽ പുളിമൂട്‌ ജങ്‌ഷനിൽ തിങ്കളാഴ്ച പകൽ രണ്ടോടെയാണ്‌ അപകടം. കോഴഞ്ചേരി ഭാഗത്തേക്ക്‌ പോയ വാനുമായാണ് എതിരെവന്ന കാർ കൂട്ടിയിടിച്ചത്.

കടമ്മനിട്ട ശ്രീലേഖം വീട്ടിൽ പുരുഷോത്തമൻ പിള്ളക്കാണ് (64) പരിക്കേറ്റത്‌. ഇദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാനിന്‌ പിന്നിലായി എത്തിയ ബൈക്ക് പെട്ടെന്ന്‌ നിർത്താനാവാതെ വാനിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരന് നിസാര പരിക്കുണ്ട്‌.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vehicles collide; car driver injured
Next Story