ജനൽ പൊളിച്ച് മോഷണം; വീട്ടുടമയുടെ സഹോദരപുത്രൻ അറസ്റ്റിൽ
text_fieldsവടശ്ശേരിക്കര: വീടിെൻറ ജനൽ പൊളിച്ച് അകത്തു കടന്ന് സ്വർണാഭരണങ്ങളും പണവും കവർന്ന സംഭവത്തിൽ വീട്ടുടമയുെട സഹോദരപുത്രൻ അറസ്റ്റിൽ. കക്കാട് മാമ്പാറ ഗോകുലിൽ പരമേശ്വരൻ പിള്ളയുടെ വീട്ടിൽ നടന്ന മോഷണത്തിൽ അയൽവാസിയും സഹോദരപുത്രനായ ബിജു ആർ. പിള്ള യാണ് പിടിയിലായത്. ഇയാൾ കോൺഗ്രസിെൻറ പ്രാദേശികനേതാവാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി പഞ്ചായത്തിലേക്ക് മത്സരിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കവർച്ച. വീടിെൻറ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവനും 25,000 രൂപയുമാണ് അപഹരിച്ചത്.
വീട്ടുകാർ ആശുപത്രിയിൽ പോയ സമയത്ത് പിറകിലെ ജനൽ കുത്തിയിളക്കി അകത്തു കടക്കുകയായിരുന്നു. രാത്രി പത്തരയോടെ വീട്ടിൽനിന്ന് ഡ്രില്ലിങ് മെഷീെൻറ ശബ്ദം കേട്ടെന്ന് ബിജു പരമേശ്വരൻ പിള്ളയുടെ ഭാര്യയെ ഫോണിൽ അറിയിച്ചു. സമീപസുഹൃത്തുക്കളെയും വിളിച്ചുവരുത്തി പരിശോധന നടത്തി. പിന്നാലെ പെരുനാട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു.
രാത്രി മുഴുവൻ ബിജുവിെൻറ സഹായത്തോടെ പൊലീസ് പ്രദേശത്ത് തിരച്ചിൽ നടത്തി. വീടിെൻറ വശങ്ങളിൽ സ്ഥാപിച്ച സി.സി ടി.വിയിൽ ദൃശ്യങ്ങൾ പതിയാതെയാണ് മോഷണം നടത്തിയത്. ബിജുവിെൻറ പശ്ചാത്തലം അറിയാമായിരുന്ന സമീപവാസികൾക്ക് ഇയാളെ സംശയം ഉണ്ടായിരുന്നു. സ്വർണാഭരണങ്ങളിൽ കുറച്ച് കോന്നിയിലെ ഒരു കടയിൽ വിൽപന നടത്തിയിരുന്നു. പണവും ബാക്കി സ്വർണവും വീട്ടിലെ ബൈക്കിൽ ഒളിപ്പിച്ചനിലയിൽ കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

