Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightVadasserikkarachevron_rightവാക്സിനെടുത്ത പശു...

വാക്സിനെടുത്ത പശു തളര്‍ന്നുവീണു

text_fields
bookmark_border
വാക്സിനെടുത്ത പശു തളര്‍ന്നുവീണു
cancel

വ​ട​ശ്ശേ​രി​ക്ക​ര: ച​ര്‍മ​മു​ഴ​ക്കെ​തി​രെ പ്ര​തി​രോ​ധ വാ​ക്സി​നെ​ടു​ത്ത പ​ശു ത​ള​ര്‍ന്നു​വീ​ണു. നാ​റാ​ണം​മൂ​ഴി ഇ​ട​മു​റി പാ​റേ​ക്ക​ട​വ് പു​ത്ത​ന്‍പു​ര​യി​ല്‍ സാ​ലി ബാ​ബു​വി​ന്‍റേ​താ​ണ്​ പ​ശു. അ​ധി​കൃ​ത​ർ നി​ര്‍ബ​ന്ധി​ച്ചാ​ണ് കു​ത്തി​വെ​പ്പ് എ​ടു​ത്ത​തെ​ന്ന് വീ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

കു​ത്തി​വെ​പ്പെ​ടു​ത്ത് അ​ടു​ത്ത ദി​വ​സം കാ​ലി​ന് നീ​രു​ണ്ടാ​കു​ക​യും പി​ന്നീ​ട് ത​ള​ര്‍ന്ന് വീ​ഴു​ക​യു​മാ​യി​രു​ന്നു. അ​യ​ല്‍വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ട​ങ്ങ് ഉ​ണ്ടാ​ക്കി എ​ഴു​ന്നേ​ല്‍പി​ച്ച്​ നി​ര്‍ത്തി​യെ​ങ്കി​ലും ക​ഴി​ഞ്ഞ രാ​ത്രി വീ​ണ്ടും വീ​ണു. സ​മീ​പ​വാ​സി ത​ന്‍റെ പ​ശു​വി​നെ പ​രി​ശോ​ധി​ച്ച് ച​ര്‍മ​മു​ഴ​യി​ല്ലെ​ന്ന്​ ഉ​റ​പ്പ് വ​രു​ത്താ​നാ​ണ് മൃ​ഗാ​ശു​പ​ത്രി അ​ധി​കൃ​ത​രെ സ്ഥ​ല​ത്ത് എ​ത്തി​ച്ച​ത്. എ​ന്നാ​ല്‍, പ്ര​തി​​രോ​ധ വാ​ക്സി​ന്‍ ത​ന്‍റെ പ​ശു​വി​ന് എ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

തു​ട​ര്‍ന്ന് അ​ധി​കൃ​ത​ര്‍ ബാ​ബു​വി​നെ ബ​ന്ധ​പ്പെ​ട്ട് നി​ര്‍ബ​ന്ധ​പൂ​ര്‍വം വാ​ക്സി​ന്‍ എ​ടു​പ്പി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പ​ശു​വി​ന് ക്ഷീ​ണം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ഡോ​ക്ട​ര്‍മാ​രെ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ലെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന്​ നാ​റാ​ണം​മൂ​ഴി മൃ​ഗാ​ശു​പ​ത്രി​യി​ല്‍ എ​ത്തി​യെ​ങ്കി​ലും പ​രാ​തി സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ത​യാ​റാ​യി​ല്ലെ​ന്ന് പ​റ​യു​ന്നു. പ​ശു​വി​ന്‍റെ ര​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേ​ഷം ഹീ​മോ​ഗ്ലോ​ബി​ന്‍ കു​റ​വു​മൂ​ലം പ​ശു ത​ള​ര്‍ന്നു വീ​ണ​താ​ണെ​ന്നും മൃ​ഗാ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ക്ക് ഇ​തി​ല്‍ പ​ങ്കി​ല്ലെ​ന്ന് എ​ഴു​തി വാ​ങ്ങി​യ​താ​യും വീ​ട്ടു​കാ​ര്‍ ആ​രോ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pathanamthitta News
News Summary - The vaccinated cow collapsed
Next Story