Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടുപന്നി ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്
text_fieldsbookmark_border
പരിക്കേറ്റ രാജൻ
വടശേരിക്കര: ടാപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ തൊഴിലാളിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. പെരുനാട് മാമ്പാറ മട്ടയ്ക്കൽ രാജനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലുകൾക്ക് പൊട്ടലും ശരീരമാസകലം മുറിവുകളുമുണ്ട്. കാവനാൽ ക്ഷേത്രത്തിന് സമീപ തോട്ടത്തിൽ ടാപ്പിങ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഞായറാഴ്ച ഉച്ചക്ക് 11 മണിക്കാണ് അപകടം.
തൊട്ടടുത്ത തോട്ടത്തിലെ തൊഴിലാളികളും തോട്ടമുടമയും ചേർന്ന് രാജനെ പെരുനാട് ആശുപത്രിയിലെത്തിച്ചു. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലും വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
Next Story

