വിദ്യാർഥിനിയുടെ മരണം: സമഗ്ര അന്വേഷണം വേണമെന്ന് പിതാവ്
text_fieldsവടശേരിക്കര: നഴ്സിങ് വിദ്യാർഥിനിയായ മകൾ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ കുട്ടിയുടെ മൊബൈൽ ഫോൺ പരിശോധനക്ക് വിധേയമാക്കുന്നതുൾപ്പെടെ ശാസ്ത്രീയവും നീതിപൂർവവുമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പെരുനാട് പുതുക്കട ചെമ്പാലൂർ വീട്ടിൽ അനൂപ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. പാറശ്ശാല സരസ്വതിയമ്മ മെമ്മോറിയൽ കോളജ് വിദ്യാർഥിനിയായിരുന്ന അക്ഷയ അനൂപിനെ കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് സ്വവസതിയിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.
സംഭവത്തിൽ പെരുനാട് പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, സംഭവം നടന്ന് രണ്ടരമാസം കഴിഞ്ഞിട്ടും പൊലീസിെൻറ ഭാഗത്തുനിന്ന് നീതിപൂർവമായ അന്വേഷണം നടക്കുന്നില്ല.
സംഭവത്തിന് മുമ്പ് കുട്ടിയുടെ ഫോണിലേക്ക് വന്ന കോളുകളും മെസേജുകളും പരിശോധിച്ചാൽ മകളുടെ ആത്മഹത്യക്ക് കാരണക്കാരായവരെ കണ്ടെത്താനാകുമെന്നും പരാതിയിൽ പറയുന്നു.

