Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightVadasserikkarachevron_rightവടശ്ശേരിക്കരക്ക്​...

വടശ്ശേരിക്കരക്ക്​ ബാധ്യതയായി തീർഥാടക വിശ്രമകേന്ദ്രം: റെസ്റ്റ് എടുത്താൽ പണിയാകും

text_fields
bookmark_border
Pilgrim Shelter at Vadasserikkara
cancel
camera_alt

വ​ട​ശ്ശേ​രി​ക്ക​ര​യി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വി​ശ്ര​മ​കേ​ന്ദ്രം

വ​ട​ശ്ശേ​രി​ക്ക​ര: ര​ണ്ടു പ​തി​റ്റാ​ണ്ടു​മു​മ്പ് ജി​ല്ല ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ വ​ട​ശ്ശേ​രി​ക്ക​ര​യി​ൽ ആ​രം​ഭി​ച്ച പി​ൽ​ഗ്രിം ഷെ​ൽ​ട്ട​ർ കാ​ടു​ക​യ​റി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യി മാ​റു​ന്നു. ക​ല്ലാ​റി​ന്‍റെ തീ​ര​ത്ത് മൂ​ന്നു​നി​ല​ക​ളി​ലാ​യി വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി നി​ർ​മി​ച്ച് ര​ണ്ടാ​യി​ര​ത്തി​ൽ തു​റ​ന്നു​കൊ​ടു​ത്ത കെ​ട്ടി​ടം ഏ​താ​നും വ​ർ​ഷം മാ​ത്ര​മാ​ണ് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്ക് ഉ​പ​കാ​ര​പ്പെ​ട്ട​ത്. പി​ന്നീ​ട് ഇ​വി​ടെ സ്വ​കാ​ര്യ ഹോ​ട്ട​ലും കു​ടും​ബ​ശ്രീ ഹോ​ട്ട​ലും പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും ക്ര​മേ​ണ അ​തും നി​ർ​ത്ത​ലാ​ക്കി.

താ​മ​സ സൗ​ക​ര്യ​ങ്ങ​ളും ശു​ചി​മു​റി​ക​ളും കോ​ൺ​ഫ​റ​ൻ​സ് ഹാ​ളും റ​സ്റ്റാ​റ​ന്റു​മു​ൾ​പ്പെ​ടെ സൗ​ക​ര്യ​ങ്ങ​ളു​ള്ള കെ​ട്ടി​ടം തീ​ർ​ഥാ​ട​ക​രും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലേ ഗ​വി ഉ​ൾ​പ്പെ​ടെ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്കും തു​റ​ന്നു​കൊ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യി​ല്ല. കോ​വി​ഡ് കാ​ല​ശേ​ഷം വ​രു​ന്ന മ​ണ്ഡ​ല​കാ​ല​മാ​യ​തി​നാ​ൽ വ​ൻ തീ​ർ​ഥാ​ട​ക പ്ര​വാ​ഹം ഉ​ണ്ടാ​കു​മെ​ന്ന് വി​ല​യി​രു​ത്തു​ന്ന ഇ​ത്ത​വ​ണ​യും വി​ശ്ര​മ​കേ​ന്ദ്രം തു​റ​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. വ​ൻ​തു​ക പാ​ഴാ​ക്കി​യ ​കെ​ട്ടി​ടം സം​ര​ക്ഷി​ക്കാ​ൻ വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പി​ന് ക​ഴി​യി​ല്ലെ​ന്ന​തി​നാ​ൽ വ​ട​ശ്ശേ​രി​ക്ക​ര​യി​ലെ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ.​എ​സ്.​ഇ.​ബി ഉ​ൾ​പ്പെ​ടെ​ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വി​ട്ടു​ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vadasserikkaraPilgrim Shelter
News Summary - Pilgrim Shelter at Vadasserikkara
Next Story