പെരുനാട് മാമ്പാറയിൽ വീട് കുത്തിത്തുറന്ന് മോഷണം
text_fieldsrepresentational image
വടശേരിക്കര: പെരുനാട് മാമ്പാറയിൽ വീട് കുത്തിത്തുറന്ന് മോഷണം. ബുധനാഴ്ച രാത്രി പേത്താടെ കക്കാട് മാമ്പാറ ഗോകുലിൽ പരമേശ്വരൻ പിള്ളയുടെ വീടിെൻറ ജനൽ കുത്തിയിളക്കി അകത്തുകടന്നാണ് മോഷണം നടത്തിയത്. ഈ സമയം വീട്ടുകാർ ആശുപത്രിയിലായിരുന്നു. രാത്രി പത്തരയോടെ അയൽവാസികൾ ശബ്ദം കേട്ട് അന്വേഷിച്ചെത്തിയപ്പോഴേക്കും മോഷ്ടാക്കൾ കടന്നുകളഞ്ഞു.
കിടപ്പുമുറയിലെ തടിയലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവനും 25,000 രൂപയുമാണ് മോഷണം പോയത്. വീട്ടുകാർ വീട് അടച്ചിട്ട് ചൊവ്വാഴ്ച ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു.
റാന്നി ഡിവൈ.എസ്.പി മാത്യു ജോർജ്, പെരുനാട് സി.ഐ യു. രാജീവ് കുമാർ, എസ്.ഐ ശ്രീജിത്ത് ജനാർദനൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി പരിശോധിച്ചു.

