മാനഭംഗ ശ്രമം; രണ്ടുപേർ അറസ്റ്റിൽ
text_fieldsവടശ്ശേരിക്കര: വീട്ടമ്മയെ വീട്ടിൽക്കയറി മാനഭംഗപ്പെടുത്താൻ ശ്രമിച്ചതായി പരാതി. രണ്ടുപേരെ പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. അത്തിക്കയം കൊച്ചുകുളം മന്നിതറയിൽ വിനീത് വിജയൻ (28), പള്ളിക്കൽ വീട്ടിൽ സാം ചാക്കോ (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടതായും അന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതായും പറയപ്പെടുന്നു. പിന്നീടുണ്ടായ ചില രാഷ്ട്രീയ ഇടപെടൽ മൂലമാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്തതത്രെ. പ്രതികളുടെ ബന്ധത്തിൽപെട്ടവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ കേസ് ഒതുക്കിത്തീർക്കാൻ പൊലീസ് ശ്രമിക്കുന്നതായും ആരോപണമുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കുമെന്ന് പെരുനാട് പൊലീസ് അറിയിച്ചു.

