കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ വാക്സിനേഷന്: പത്തനംതിട്ട ജില്ല പഞ്ചായത്തിന്റെ 11 യൂനിറ്റുകള്‍ക്ക് തുടക്കം
text_fieldsപത്തനംതിട്ട: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കിടപ്പുരോഗികള്‍ക്കും യാത്ര ചെയ്യാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍ക്കും വീടുകളിലെത്തി വാക്സിനേഷന് നടത്തുന്ന ജില്ല പഞ്ചായത്തിെൻറ പദ്ധതിക്ക് തുടക്കമായി. കലക്ടറേറ്റ് അങ്കണത്തില്‍ പദ്ധതിയുടെ ജില്ലതല ഉദ്ഘാടനവും യൂനിറ്റുകളുടെ ഫ്ലാഗ് ഓഫും ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു.
ജില്ലയില്‍ എല്ലാ പ്രദേശങ്ങളിലും സഞ്ചരിക്കുന്ന മൊബൈല്‍ യൂനിറ്റുകള്‍ക്ക് ആവശ്യമായ വാഹനങ്ങള്‍ ജില്ല പഞ്ചായത്ത് വിട്ടുനല്‍കി. വിവിധ ബ്ലോക്കുകളിലുള്ള ഇലന്തൂര്‍, വല്ലന, തുമ്പമണ്‍, ഏനാദിമംഗലം, കോന്നി, റാന്നി പെരുനാട്, വെച്ചൂച്ചിറ, കാഞ്ഞീറ്റുകര, എഴുമറ്റൂര്‍, കുന്നന്താനം, ചാത്തങ്കേരി എന്നീ കമ്യൂണിറ്റി ഹെല്‍ത്ത് സെൻററുകളിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് മൊബൈല്‍ യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുക. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ പാലിയേറ്റിവ് കെയര്‍ സെൻററുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കിടപ്പുരോഗികള്‍ക്കാണ് വാക്സിനേഷന് നല്‍കുന്നത്. യാത്ര ചെയ്യാന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പേര് നല്‍കണം.
വാക്സിനേഷന് യൂനിറ്റില്‍ ആരോഗ്യവകുപ്പിലെ ജീവനക്കാരെക്കൂടാതെ ആശ വര്‍ക്കര്‍മാര്‍, അംഗൻവാടി ജീവനക്കാര്‍, ഹെല്‍ത്ത് വളൻറിയര്‍മാര്‍ എന്നിവെരയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ യൂനിറ്റ് വിവിധ വാര്‍ഡുകളില്‍ പര്യടനം നടത്തുന്ന സമയവിവരം മുന്‍കൂട്ടി അറിയിക്കും.
കലക്ടര്‍ നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജി പി. രാജപ്പന്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ആര്. അജയകുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജെ. ഇന്ദിരാദേവി, ഡി.എം.ഒ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ. എബി സുഷന്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി വി.ആര്. മുരളീധരന് നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

