‘ഊരുകുഴിതോട് സംരക്ഷിക്കാൻ നടപടി വേണം’
text_fieldsഊരുകുഴിതോട്
ചുങ്കപ്പാറ: ടൗണിന്റെ സമീപത്തുകൂടി നിരവധി ചെറുതോടുകളും ചേർന്ന് ഒഴുകുന്ന പ്രധാന തോടായ ഊരുകുഴി തോട് സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. തോടിന്റെ വിവിധ ഭാഗങ്ങളിൽ മാലിന്യവും ചപ്പുചവറുകളും കെട്ടിക്കിടക്കുന്നതിനാൽ നിരൊഴുക്ക് തടസ്സപ്പെട്ട നിലയിലാണ്. നൂറുകണക്കിന് ആശ്രയിച്ചിരുന്ന തോട് ഇപ്പോൾ മാലിന്യവാഹിനിയായി മാറി.
രേഖകളിൽ ഒമ്പത് മുതൽ 11 മീറ്റർ വരെ വീതിയുണ്ടായിരുന്ന തോടിനിപ്പോൾ മൂന്നു മീറ്റർപോലും വിതിയില്ല. ക്രഷറിൽനിന്ന് മഴയത്ത് വൻതോതിൽ വെള്ളം ഒരപ്പുകുഴി തോട്ടിലൂടെയാണ് തള്ളുന്നത് ഇത് ഊരുകുഴി തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്. ഊരുകുഴി തോട് സംരക്ഷിക്കാൻ നടപടി വേണമെന്ന ആവശ്യത്തിന് പഴക്കം ഏറെയുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല.
ശക്തമായ മഴ പെയ്താൽ ഒഴുക്ക് തടസ്സപ്പെട്ട് ചുങ്കപ്പാറ ടൗണിൽ വെള്ളപ്പൊക്കം ഉണ്ടാകാനുള്ള സാധ്യതയും നിലനിൽക്കുന്നു. തോടിന്റെ വീതിയും ആഴവും വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാന്നെങ്കിലും ഇറിഗേഷൻ വകുപ്പിനെ പഴിചാരി പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഊരുകുഴി തോട് സംരക്ഷിക്കണമെന്ന് യു.ഡി.എഫ് കോട്ടങ്ങൽ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ഡി.സി.സി ജനറൽ സെക്രട്ടറി ജി. സതീഷ്ബാബു ഉദ്ഘാടനം ചെയ്തു. ചെയർമാൻ സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.
ഒ.എൻ. സോമശേഖരപ്പണികർ, എം.കെ.എം. ഹനീഫ, കൊച്ചുമോൻ വടക്കേൽ, ജോസഫ് ജോൺ, കെ.എം.എം. സലീം, ജോസഫ് ജോൺ, ജോസി ഇലഞ്ഞിപ്പുറം, എം.എസ്. ഷാജഹാൻ, ജോയി ജോൺ, സുജിത് കണ്ണാടി, ടി.എസ്. അസീസ്, അസീസ് ചുങ്കപ്പാറ, സലീം ഓലിക്കപ്ലാവിൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

