Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നഗരസൗന്ദര്യവത്കരണം; റിങ് റോഡിലെ തണൽമരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങൾ വരുന്നു

text_fields
bookmark_border
നഗരസൗന്ദര്യവത്കരണം; റിങ് റോഡിലെ തണൽമരങ്ങൾക്ക് ചുറ്റും ഇരിപ്പിടങ്ങൾ വരുന്നു
cancel
camera_alt

പ​ത്ത​നം​തി​ട്ട റി​ങ് റോ​ഡി​ൽ ത​ണ​ൽ മ​ര​ങ്ങ​ൾ​ക്ക് ചു​റ്റും ഇ​രി​പ്പി​ട​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​നു​ള്ള നി​ർ​മാ​ണം ആ​രം​ഭി​ച്ച​പ്പോ​ൾ

പത്തനംതിട്ട: നഗരത്തിൽ റിങ് റോഡിലെ തണൽമരങ്ങൾക്ക് ചുറ്റും പുതിയ ഇരിപ്പിടങ്ങൾ വരുന്നു. നഗരസൗന്ദര്യവത്കരണ പദ്ധതികളുടെ ഭാഗമായാണ് ഈ വികസന പ്രവർത്തനം നടപ്പിലാക്കുന്നത്. തണൽ മരങ്ങൾക്ക് ചുറ്റും കോൺക്രീറ്റ് കൊണ്ട് മനോഹരമായ തറകൾ നിർമിച്ച് ഇരിപ്പിടങ്ങളാക്കി മാറ്റും. ഇതിന്റെ നിർമാണം നടന്നുകൊണ്ടിരിക്കയാണ്. ഇതിനൊപ്പംതന്നെ റോഡരികിൽ വഴിയാത്രക്കാർക്ക് വിശ്രമിക്കാനായി പ്രത്യേക ബെഞ്ചുകളും സ്ഥാപിക്കും.

നഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും കാൽനടയാത്രക്കാർക്കും വെയിലിൽനിന്ന് മാറി തണലിൽ അൽപം വിശ്രമിക്കാനുള്ള സൗകര്യമൊരുക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനൊപ്പംതന്നെ റോഡരികിൽ വഴിയാത്രക്കാർക്ക് വിശ്രമിക്കാനായി പ്രത്യേക ബെഞ്ചുകളും സ്ഥാപിക്കും. സ്റ്റേഡിയം ജംഗ്ഷനിൽ റിങ് റോഡ് മുതൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ റോഡ് വരെയാണ് ഇരിപ്പിടങ്ങൾ ക്രമീകരിക്കുന്നത്. ഒപ്പം ചെറുപാർക്കുകളും ക്രമീകരിക്കും.

മുത്തൂറ്റ് ആശുപത്രി ജംഗ്ഷൻ മുതൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ വരെയുള്ള ഭാഗത്താണ് നഗര സൗന്ദര്യവത്കരണം നടക്കുന്നത്. രണ്ട് കിലോ മീറ്റർ ദൂരത്തിൽ ഇന്റർ ലോക്കുകളും ടൈലുകളും പാകിയിട്ടുണ്ട്. 6.5 കോടി രൂപയുടെ പദ്ധതിയാണിവിടെ നടപ്പാക്കുന്നത്.

സ്റ്റേഡിയത്തിന്റെ വലത് ഭാഗത്ത് നടപ്പാതയും ഇടത് വശത്ത് ഇരിപ്പിടവുമാണുള്ളത്. ഇത് പൂർത്തിയാകുന്നതോടെ നഗരത്തിലെ പ്രധാന ആകർഷണമാകും ഇവിടം. നഗരത്തിലെ റോഡുകൾ കാൽനട സൗഹൃദമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൈവരികളും ഇതിനൊപ്പം സ്ഥാപിക്കാൻ നിർദേശമുണ്ട്. പി.ഡബ്ല്യു.ഡി നേതൃത്വത്തിലാണ് നിർമാണം നടക്കുന്നത്. റിങ് റോഡിലെ വഴിയോര കച്ചവടത്തിന് വിലക്കേർപ്പെടുത്താനും തീരുമാനമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Urban Beautification: Ring Road to Get Seating Areas
Next Story