യു.ഡി.എഫിന്‍റെ സ്വന്തം തുമ്പമൺ; സ്വതന്ത്രരുമായി അട്ടിമറിക്ക് എൽ.ഡി.എഫ്
text_fieldsതുമ്പമൺ: പഞ്ചായത്ത് രാജ് നിലവിൽ വന്നശേഷം യു.ഡി.എഫിനൊപ്പം മാത്രം സഞ്ചരിച്ച പഞ്ചായത്താണ് തുമ്പമൺ. വിദേശ മലയാളികൾ ഏറെയുള്ള പഞ്ചായത്തിൽ ജനസംഖ്യയും താരതമ്യേന കുറവാണ്. വോട്ടർമാർ കുറവായതിനാൽ സംസ്ഥാനത്തു തന്നെ ആദ്യ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതും ഈ പഞ്ചായത്തിലാണ്. ക്രൈസ്തവ ഭൂരിപക്ഷമുള്ള ഇവിടെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനാണ് മുൻതൂക്കം.
1999ൽ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡായ മുട്ടം വടക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് ബി.ജെ.പി അക്കൗണ്ട് തുറന്നത് യു.ഡി.എഫിനെ ഞെട്ടിച്ചിരുന്നു. 2000ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി ഒരു സീറ്റ് കൂടി വർധിപ്പിച്ചു. എൽ.ഡി.എഫിന് പരമാവധി നാല് സീറ്റുകൾ വരെ മാത്രമാണ് നേടാൻ കഴിഞ്ഞത്. സ്വാധീനം കുറവായതിനാൽ എൽ.ഡി.എഫ് സ്വതന്ത്രരെന്ന ബാനറിലാണ് ഇടത് സ്ഥാനാർഥികളിൽ കൂടുതലും രംഗത്തുള്ളത്.
പ്രസിഡന്‍റ് സ്ഥാനം വനിത സംവരണമായ 2020-25 വർഷത്തിലാണ് റോണി സഖറിയ പഞ്ചായത്ത് പ്രസിഡന്‍റായത്. ഇത്തവണ പ്രസിഡന്‍റ് സ്ഥാനം ജനറലാണ്. രണ്ടുതവണ പഞ്ചായത്ത് പ്രസിഡന്‍റായ സക്കറിയ വർഗീസാണ് കോൺഗ്രസിന്‍റെ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനാർഥി. നിലവിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റാണ്ണ് ഇദ്ദേഹം. പഞ്ചായത്തിലെ 11ാംവാർഡ് ആയ നടുവിലേമുറിയിലാണ് സക്കറിയ വർഗീസ് മത്സരിക്കുന്നത്. ഇവിടെ എൽ.ഡി.എഫ് സ്വതന്ത്രനായി പി.സി. ജോസും ബി.ജെ.പിക്കായി അശോകനുമാണ് രംഗത്തുള്ളത്.
തുമ്പമൺ ഗ്രാമപഞ്ചായത്ത്- സ്ഥാനാർഥികൾ
- (മുട്ടം വടക്ക്): എ. താര(ബി.ജെ.പി), രാധ (കോൺഗ്രസ്), പി.കെ. ശാന്തകുമാരി(എൽ.ഡി.എഫ് സ്വത.).
- (മുട്ടം കിഴക്ക്): ടി.എൻ. അനിതകുമാരി(കോൺഗ്രസ്), ഷീല രാജൻ(എൽഡിഎഫ് സ്വത.), കെ.ജി. സുധാമ്മ(ബിജെപി).
- (നടുവിലേമുറി വടക്ക്): ശോശാമ്മ(മോനി ബാബു-എൽ.ഡി.എഫ് സ്വത.), ഷൈനി ജോൺ വർഗീസ്(കോൺഗ്രസ്).
- (മാമ്പിലാലി വടക്ക്): ജോജി തോമസ്(എൽഡിഎഫ് സ്വത.), ഡേവിഡ് ജോൺ(കോൺഗ്രസ്), രാജേഷ്(ബി.ജെ.പി).
- (മാമ്പിലാലി): ലില്ലി തോമസ് മുളമൂട്ടിൽ(എൽ.ഡി.എഫ് സ്വത.), ഷീലാ വർഗീസ്(കോൺഗ്രസ്).
- (വയലിനും പടിഞ്ഞാറ്): കെ.കെ. അമ്പിളി(കോൺഗ്രസ്), ഓമനാ ഗോപാലൻ(എൽഡിഎഫ് സ്വത.).
- (വിജയപുരം കിഴക്ക്): ടി.കെ. ജയൻ(കോൺഗ്രസ്), ജിജു ജോൺ(ബിജെപി), കെ.ജി. വിജയകുമാർ(സി.പി.ഐ).
- (തുമ്പമൺ കിഴക്ക്): ആർ. അരുൺ(ബിജെപി), സി.കെ. സുരേന്ദ്രൻ(സിപിഎം), വി.കെ. സോമൻ(കോൺഗ്രസ്).
- (തുമ്പമൺ): ജിജ(കോൺഗ്രസ്), സുജാത(ബി.ജെ.പി), റീനാ നിബു(എൽഡിഎഫ്. സ്വത.).
- (വിജയപുരം): കെ.പി. മോഹനൻ(സിപിഎം), അഡ്വ. രാജേഷ്(കോൺഗ്രസ്), സുജ വർഗീസ്(ബിജെപി)
- (നടുവിലേമുറി): അശോകൻ(ബിജെപി), പി.സി. ജോസ്(എൽഡിഎഫ് സ്വത.), സഖറിയ വർഗീസ്(കോൺഗ്രസ്).
- (നടുവിലേമുറി പടിഞ്ഞാറ്): അജിതാ റോയ്(കോൺഗ്രസ്), അനിതകുമാരി(എൽഡിഎഫ് സ്വത.).
- (മുട്ടം). ജെയ്‌സ് തോമസ്(കോൺഗ്രസ്), മഹേഷ്(ബിജെപി), റോയി വർഗീസ്(സിപിഎം).
- (മുട്ടം പടിഞ്ഞാറ്): മനോജ് മാത്യു(എൽ.ഡി.എഫ് സ്വത.), രമേശ് ചന്ദ്രൻ(ബിജെപി), ശാമുവേൽ മാത്യു(കോൺഗ്രസ്), സ്റ്റാൻലി മാത്യു വടക്കടത്ത്(സ്വത.), പി.കെ. സുരേന്ദ്രൻ(സ്വത.)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

