യു.ഡി.എഫ് രാപ്പകൽ സമരം ഇന്ന് സമാപിക്കും
text_fieldsഇടത് സർക്കാറിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ യു.ഡി.എഫിന്റെ രാപ്പകൽ സമരം പത്തനംതിട്ട
മിനി സിവിൽ സ്റ്റേഷന് മുന്നിൽ അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
പത്തനംതിട്ട: ഇടതുപക്ഷ സർക്കാറിന്റെ ബജറ്റിലെ ജനദ്രോഹ നികുതികള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി യു.ഡി.എഫിന്റെ രാപ്പകൽ സമരം തിങ്കളാഴ്ച വൈകീട്ട് നാലിന് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ തുടങ്ങി. ചൊവ്വാഴ്ച രാവിലെ 10ന് സമാപിക്കും. അനൂപ് ജേക്കബ് എം.എൽ.എ പറഞ്ഞു. ഉദ്ഘാടനം ചെയ്തു. അമിതമായി നികുതി വർധിപ്പിച്ച് സംസ്ഥാന സർക്കാർ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയെന്ന് അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് ജില്ല ചെയർമാൻ വിക്ടർ ടി.തോമസ് അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, യു.ഡി.എഫ് ജില്ല കൺവീനർ എ. ഷംസുദ്ദീൻ, മുൻ എം.എൽ.എ മാലേത്ത് സരളദേവി, ഘടകകക്ഷി നേതാക്കളായ പ്രസന്നകുമാർ, ടി.എം. ഹമീദ്, സനോജ് മേമന, മലയാലപ്പുഴ ശ്രീകോമളൻ, ജോർജ് വർഗീസ്, കെ.പി.സി.സി സെക്രട്ടറി എൻ. ഷൈലാജ്, കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം ജോർജ് മാമ്മൻ കൊണ്ടൂർ, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, വെട്ടൂർ ജ്യോതിപ്രസാദ്, റോബിൻ പീറ്റർ, സതീഷ് ചാത്തങ്കേരി, വർഗീസ് മാമ്മൻ എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.