Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോ​ക്സോ കേ​സ്...

പോ​ക്സോ കേ​സ് പ്ര​തി​യു​ടെ പി​താ​വി​ൽ​നി​ന്ന് പ​ണം ത​ട്ടാ​ൻ ശ്ര​മം; ര​ണ്ട് വ്ലോ​ഗ​ർ​മാ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
പോ​ക്സോ കേ​സ് പ്ര​തി​യു​ടെ പി​താ​വി​ൽ​നി​ന്ന് പ​ണം ത​ട്ടാ​ൻ ശ്ര​മം; ര​ണ്ട് വ്ലോ​ഗ​ർ​മാ​ർ അ​റ​സ്റ്റി​ൽ
cancel

പ​ത്ത​നം​തി​ട്ട: പോ​ക്സോ കേ​സ് പ്ര​തി​യു​ടെ പി​താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ത്തു​ല​ക്ഷം രൂ​പ ത​ട്ടാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് വ്ലോ​ഗ​ർ​മാ​ർ അ​റ​സ്റ്റി​ൽ. അ​ഞ്ച​ൽ, അ​ഗ​സ്തി​കോ​ട് പൂ​വാ​നും​വി​ള അ​ഗ്നി ജു​വ​ൽ (33), തി​രു​വ​ന​ന്ത​പു​രം മം​ഗ​ല​പു​രം തോ​ന്ന​യ്ക്ക​ൽ രോ​ഹി​ണി​യി​ൽ അ​നീ​ഷ് വി​ജ​യ​ൻ (35) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ർ ടൗ​ണി​ൽ​നി​ന്നും പൊ​ലീ​സ് അ​റ​സ്റ്റ്‌ ചെ​യ്ത​ത്.

അ​ടൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ മേ​യ് മാ​സം ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ക്‌​സോ ആ​ക്ട് പ്ര​കാ​ര​മു​ള്ള കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​ടെ പി​താ​വി​നെ​യാ​ണ് പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ൻ ശ്ര​മി​ച്ച​ത്. ശ്രീ ​വ്ലോ​ഗ് എ​ന്ന ചാ​ന​ലി​ന്റെ ഉ​ട​മ ശ്രീ​ജി​ത്തും ഭാ​ര്യ​യും കൂ​ടാ​തെ പു​ന​ലൂ​ർ അ​ഞ്ച​ൽ എ​ന്നീ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​സ്മ​യ യു​ട്യൂ​ബ് ചാ​ന​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഗ്നി, അ​നീ​ഷ്, റ​ഹീം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ക​ന്റെ ഫോ​ണി​ൽ​നി​ന്ന് വി​ഡി​യോ​ക​ൾ പൊ​ലീ​സു​കാ​ർ മു​ഖേ​ന ത​ങ്ങ​ൾ​ക്ക് കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും ഈ ​വി​ഡി​യോ​ക​ൾ ത​ങ്ങ​ളു​ടെ ചാ​ന​ലി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കാ​തെ ഇ​രി​ക്ക​ണ​മെ​ങ്കി​ൽ ത​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂ​പ ത​ര​ണം എ​ന്നും നി​ര​ന്ത​രം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​ത്. ഇ​വ​ർ​ക്ക് കൊ​ടു​ക്കാ​ൻ ത​ന്റെ കൈ​യി​ൽ അ​ത്ര​യും വ​ലി​യ തു​ക ഇ​ല്ലെ​ന്ന് പ​റ​ഞ്ഞ പ​രാ​തി​ക്കാ​ര​ൻ പ്ര​തി​ക​ളോ​ട് സം​സാ​രി​ച്ച് ഒ​ത്തു​തീ​ർ​പ്പി​ലെ​ത്തി ര​ണ്ട​ര ല​ക്ഷം രൂ​പ കൊ​ടു​ക്കാ​മെ​ന്ന് സ​മ്മ​തി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അ​ടൂ​ർ പൊ​ലീ​സി​ൽ പ​രാ​തി​പ്പെ​ട്ടു.

കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത അ​ടൂ​ർ പോ​ലീ​സ് പ​റ​ഞ്ഞ​തു​പ്ര​കാ​രം ഈ ​തു​ക വെ​ള്ളി​യാ​ഴ്ച കൈ​മാ​റാ​മെ​ന്ന് പ​റ​ഞ്ഞ​തി​ൻ പ്ര​കാ​രം അ​ടൂ​രി​ലെ​ത്തി​യ പ്ര​തി​ക​ളെ അ​ടൂ​ർ പൊ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PathanamthittaLocal Newsvloggerspocso case accusedarrestedCrime
News Summary - Two vloggers arrested for trying to extort money from father of POCSO case accused
Next Story